ഫെഡറല്‍ ബാങ്കില്‍ നിന്ന് വണ്‍കാര്‍ഡിന്‍റെ മൊബൈല്‍ ഫസ്റ്റ് ക്രെഡിറ്റ് കാര്‍ഡ്

Spread the love

കൊച്ചി: ഫെഡറല്‍ ബാങ്കും ഫിന്‍ടെക് സ്ഥാപനമായ വണ്‍കാര്‍ഡും ചേര്‍ന്ന് മൊബൈല്‍ ആപ്പിലൂടെ മൂന്ന് മിനിറ്റിനുള്ളില്‍ സ്വന്തമാക്കാവുന്ന മൊബൈല്‍ ഫസ്റ്റ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. ഈ വിസ ആധാരിത ക്രെഡിറ്റ് കാര്‍ഡ് പ്രധാനമായും യുവജനങ്ങളെയാണ് ലക്ഷ്യമിട്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. വണ്‍കാര്‍ഡിന്‍റെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് കാര്‍ഡ് ലഭ്യമെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഉപയോഗിച്ചു തുടങ്ങാവുന്നതാണ്. മൂന്നുമുതല്‍ അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ പോസ്റ്റ് വഴി മെറ്റല്‍ കാര്‍ഡ് ലഭിക്കുന്നതുമാണ്.


‘ബാങ്കിന്‍റെ മികവുറ്റ സേവനങ്ങള്‍ കൂടുതല്‍പേരിലേക്ക് എത്തിക്കാന്‍ പങ്കാളിത്തങ്ങള്‍ക്ക് സാധിക്കും. വണ്‍കാര്‍ഡുമായുള്ള പങ്കാളിത്തം ഇതിനൊരു ഉദാഹരണമാണ്. ഈ സഹകരണത്തിലൂടെ ഫെഡറല്‍ ബാങ്കിനും വണ്‍ കാര്‍ഡിനും ക്രെഡിറ്റ് കാര്‍ഡ് രംഗത്ത് വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവും ഞങ്ങള്‍ക്കുണ്ട്,’ ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറും ബിസിനസ് ഹെഡും (റീട്ടെയ്ല്‍) ആയ ശാലിനി വാര്യര്‍ പറഞ്ഞു.

കൂടുതല്‍ ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന പുതിയ തലമുറയ്ക്കു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് സാങ്കേതികത്തികവുള്ള വണ്‍കാര്‍ഡ്. കൂടാതെ, ഫെഡറല്‍ ബാങ്കുമായുള്ള സഹകരണത്തിലൂടെ കൂടുതല്‍ പേരിലേക്ക് സ്മാര്‍ട്ട് ബാങ്കിംഗ് എത്തിക്കാന്‍ സാധിക്കുന്നതാണ്. വണ്‍കാര്‍ഡ് സഹസ്ഥാപകനും സിഇഒയുമായ അനുരാഗ് സിന്‍ഹ പ്രസ്താവിച്ചു.

റിപ്പോർട്ട്   : Anju V Nair (Account Manage)

Author

Leave a Reply

Your email address will not be published. Required fields are marked *