ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ കേരള ചാപ്റ്റർ – ലീലാ മാരേട്ട് ഉദ്ഘാടനം ചെയ്തു

Spread the love

ഫിലഡൽഫിയ – ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് (ഐഎൻഓസി) പെൻസിൽവാനിയ കേരള ചാപ്റ്റർ എന്ന കോൺഗ്രസിൻറെ പ്രവാസി സംഘടന എ ഐ സി സി യുടെ നിർദ്ദേശപ്രകാരവും അമേരിക്കയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) കേരള ചാപ്റ്ററിന്റെ ലയന ക്രമീകരണത്തിന്റെ ഭാഗമായും ഫിലാഡൽഫിയയിലെ ലയന ചർച്ചകൾ ഫലപ്രാപ്തിയിൽ എത്താതിരുന്നതിനാൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ കേരളചാപ്റ്റർ എന്ന് പുനർ നാമകരണം ചെയ്തതായി ഔദ്യോഗികമായി ഐ ഓ സി കേരള ചാപ്റ്റർ നാഷണൽ പ്രസിഡണ്ട് ലീല മാരേട്ട് ഐ ഓ സി ഗ്ലോബൽ ചെയർമാൻ സാം പിട്രോഡയുടെ അനുമതിയോടെ പ്രഖ്യാപിച്ചു .ലീലാ മാരേട്ട് 40 അംഗങ്ങൾക്കു ആയുഷ്കാല മെമ്പർഷിപ് നൽകി അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു .

               

ആദ്യ മെമ്പർഷിപ്പ് അറ്റോർണിജോസ് കുന്നേൽ ലീലാ മാരേട്ടിെന ഏല്പിച്ചു. ലയന സമ്മേളനത്തിൽ ഐ ഓ സി ദേശീയ വൈസ് പ്രസിഡന്റ്പോൾ കറുകപ്പള്ളിയും , ഐ ഓ സി കേരള നാഷണൽ വൈസ് ചെയർമാൻ ജോബി ജോര്ജും പങ്കെടുത്ത്‌ ആശംസകൾ അറിയിച്ചു.

പെൻസിൽവാനിയ ഐ ഓ സി കേരള ചാപ്റ്റർ 100 അംഗങ്ങളെ ചേർക്കുന്ന ബൃഹത്ത് സംരംഭത്തിന് തുടക്കംകുറിച്ചതായി പ്രസിഡന്റ് സന്തോഷ് ഏബ്രഹാമും ജനറൽ സെക്രട്ടറി ഷാലു പുന്നൂസും സംയുക്തപ്രസ്താവനയിൽ അറിയിച്ചു ഭാരതത്തിന്റെ മതസൗഹാർദ്ദത കത്ത് സൂക്ഷിക്കുവാനും സാഹോദര്യം നിലനിർത്തുവാനും കോൺഗ്രസ് അധികാരത്തിൽ മടങ്ങിയെത്തിയെങ്കിൽ മാത്രമേ സാധ്യമാകൂ എന്ന് പ്രസിഡണ്ട് സന്തോഷ് എബ്രഹാം തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

പെൻസിൽവാനിയ സംസ്ഥാനത്തുള്ള കോൺഗ്രസ്അനുഭാവികളായ എല്ലാ പ്രവാസികളെയും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ അംഗത്വത്തിലേക്ക് സ്വാഗതംചെയ്യുന്നതായി ജനറൽ സെക്രട്ടറി ഷാലു പുന്നൂസ് വർത്തസമ്മേളനത്തിൽ അറിയിച്ചു. കൂടുതൽവിവരങ്ങൾക്കും അംഗത്വത്തിനും –

ചാപ്റ്റർ പ്രസിഡന്റ് സന്തോഷ് എബ്രഹാം – 215 605 6914
ചാപ്റ്റർ ജനറൽ സെക്രട്ടറി ഷാലു പുന്നൂസ് – 203 482 9123 .

സന്തോഷ് ഏബ്രഹാം അറിയിച്ചതാണിത്‌.

റിപ്പോർട്ട്   : ജീമോൻ റാന്നി

Author

Leave a Reply

Your email address will not be published. Required fields are marked *