ജില്ലയില്‍ 1486 പേര്‍ക്ക് കോവിഡ്; 1407 പേര്‍ക്ക് രോഗമുക്തി

Spread the love

post

കോട്ടയം: ജില്ലയില്‍ 1486 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1473 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. 1407 പേര്‍ രോഗമുക്തരായി. പുതുതായി 6945 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 603 പുരുഷന്‍മാരും 681 സ്ത്രീകളും 202 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 284 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 6821 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 297235 പേര്‍ കോവിഡ് ബാധിതരായി. 287199 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 55719 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *