ഡാളസ് : പ്രവാസി മലയാളി ഫെഡറേഷന് മുന്‍ പേട്രണ്‍ മോന്സണ് മാവുങ്കലിനെ പുരാവസ്തു തട്ടിപ്പു കേസ്സില്‍ െ്രെകം ബ്രാഞ്ച് അറസ്റ്റ് ചെയ്തുമായി ബന്ധപെട്ടു പ്രചരിക്കുന്ന വാര്‍ത്തയിൽ പ്രവാസി മലയാളി ഫെഡറേഷന് എന്ന സാമൂഹ്യസാംസ്ക്കാരിക സംഘടനയെ മാത്രം അപകീർത്തിപ്പെടുത്തുന്നതു പ്രതിഷേധാഹർമാണന്നു ബുധനാഴ്ച കോട്ടയം പ്രെസ്സ്ക്ലബിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പി എം എഫ് ഗ്ലോബൽ ഭാരവാഹികളായ ഗ്ലോബൽ ചെയർമാൻ ജോസ് ആൻറണി കാനാട്ട്,ഗ്ലോബൽ കോ-ഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ. ഗ്ലോബൽ പ്രസിഡന്റ് എം പി സലിം , സെക്രട്ടറി വർഗീസ് ജോൺ കേരള സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ബിജു കെ തോമസ്. അറിയിച്ചു
പ്രസ്സ് റീലീസിന്റെ പൂർണരൂപം .
വിഷയം: പ്രവാസി മലയാളി ഫെഡറേഷൻനേ അപകീർത്തിപ്പെടുത്തുന്ന
വാർത്ത ദൃശ്യ, പത്രമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് സംബന്ധിച്ചു-
2008 ൽ അമേരിക്ക ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച് ആഗോളതലത്തിൽ പ്രവർത്തിക്കുന്ന NGO
രജിസ്ട്രേഷനുള്ള ഒരു സംഘടനയാണ് പ്രവാസി മലയാളി ഫെഡറേഷൻ(
പി. എം. ഫ്.) പ്രവാസി മലയാളികളുടെ സർവോന്മുഖമായ ഉന്നമനത്തെയും
കൂട്ടായ്മയേയും ലക്ഷ്യം വെച്ച്, ജാതി മത രാഷ്ട്രീയ വിഘടന വാദങ്ങൾക്കു
സ്ഥാനമില്ലാതെ ലോകമെമ്പാടുമുള്ള മലയാളീകളെ
സ്വീകരിക്കുകയുംബഹുമാനിക്കുകയുംചെയ്ത്,ആഗോളതലത്തിൽ
പ്രവർത്തിച്ചുവരുന്ന സംഘടനയാണ് പ്രവാസി മലയാളി
ഫെഡറേഷൻ.Uniting Malayalees around the World എന്ന
പ്രധാനലക്ഷ്യത്തോടെജീവകാരുണ്യപ്രവർത്തനങ്ങൾക്ക്മുമുൻഗണനകൊടു
ത്താണ്പ്രവാസിമലയാളിഫെഡറേഷൻപ്രവർത്തിക്കുന്നത്. ഓരോ
രാജ്യത്തിലുമുള്ള പ്രവാസികളുടെ ഉന്നമനത്തിനും അവരുടെ വിവിധ
തരത്തിലുള്ള പ്രശ്നങ്ങൾക്കും എങ്ങനെ
പരിഹാരംകാണാം,അവരഎങ്ങനെ സഹായിക്കുവാൻ സാധിക്കും എന്ന
അടിസ്ഥാനത്തിലാണ് പിഎംഫ് പ്രവർത്തിക്കുന്നത്.
പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) ചെയർമാർ /പേട്രൺ
മോൻസൺ മാവുങ്കലിനെ അറസ്റ്റ് ചെയ്തു എന്ന് ചാനലലിൽ 26.09.2021 ന്
മുതൽ തുടർച്ചയായി പലപ്പോഴായി വന്ന വാർത്ത പ്രവാസി മലയാളി
ഫെഡറേഷൻ എന്ന സാമൂഹ്യ സാംസ്ക്കാരിക സംഘടനക്ക് തികച്ചും
അപകീർത്തികരമായ സംഗതിയാണ്. ഒരു വ്യക്തി സ്വന്തം നിലയിൽ ചെയ്ത
കുറ്റകൃത്യത്തിന് സംഘടനയുടെ പേര് ചേർത്ത് അപകീർത്തിപ്പെടുത്തിയത്
തികഞ്ഞ ഗൂഢാലോചനയുടേയും വ്യക്തമായ ധാരണയിലൂടെയാണെന്നതും
സ്പഷ്ടമാണ്..
മുഖ്യമന്ത്രിയുടെ നിർദേശാനുസരണം വിദ്യാ കിരൺ പദ്ധതിയിൽപ്പെടുത്തി
കഴിഞ്ഞ മാസങ്ങളിലായി നൂറോളം മൊബൈൽ ഫോണുകൾ നിർധനരായ
വിദ്യാർത്ഥികൾക്ക് നൽകുകയുണ്ടായി. പി എം ഫ് ഇൻറെ മേൽനോട്ടത്തിൽ
ഇടുക്കി ജില്ലയിലെ കൊടിയത്തൂരിൽ ഒരു ഭവനം നിർമ്മിച്ച്
താക്കോൽദാനം നടത്തുകയും ബാക്കി രണ്ട് വീടുകളുടെ പണി
അടുത്തമാസം ആരംഭിക്കുകയും ആണ് .കഴിഞ്ഞ വെള്ളപ്പൊക്ക ദുരന്ത
സമയത്തും കോവിഡ് മഹാമാരിയുടെ ഒന്നാംഘട്ടത്തിൽ വളരെയധികം
സഹായങ്ങൾ പിഎം ഫ് കേരളത്തിലെ പല ജില്ലകളിൽ നൽകിയിട്ടുണ്ട്
അതുപോലെ ജീവകാരുണ്യ മേഖലയിൽ മുമ്പിൽനിന്ന് പ്രവർത്തിക്കുന്ന ഈ
സംഘടന വെറും കടലാസ് സംഘടനയാണെന്ന് തട്ടിപ്പ് വെട്ടിപ്പ് നടത്തുന്ന ഒരു
സംഘടനയാണ് എന്ന രീതിയിൽ ചാനൽ ചർച്ചകൾ പലരും
സംസാരിക്കുന്നത് ഈ സംഘടനയ്ക്ക് സമൂഹത്തിൽ വളരെയധികം
അപകീർത്തി വരുത്തി വെച്ചിട്ടുണ്ട് ഞങ്ങളുടെ സംഘടനയുടെ
ജീവകാരുണ്യ പരിപാടികൾ പങ്കെടുക്കുന്ന മന്ത്രിമാരെ
അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ അപലപനീയമാണ്.
മോൻസൺ മാവുങ്കൽ മറ്റ് ഒട്ടനവധി സംഘടനയുടെ നേതൃത്വസ്ഥാനത്ത്
ഉണ്ട് , കോസ്മോസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ, കലിംഗ കല്യാൺ
ഫൗണ്ടേഷൻ ചെയർമാൻ , ശാന്തി ഭവൻ പാലിയേറ്റീവ്
ഹോസ്പിറ്റൽ പേട്രൺ വേൾഡ് പീസ് കൗൺസിലിന് മെമ്പർ,
ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ മിഷൻ വൈസ് ചെയർമാൻ, മറ്റ്
ഒട്ടനവധി സംഘടനയുടെ തലപ്പത്ത് പ്രവർത്തിച്ചുവരുന്ന ഇദ്ദേഹത്തെ
ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽ രണ്ടാം
വാർഷികത്തോടനുബന്ധിച്ച് നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ
ആദ്യമായിട്ട് മോൻസൺ മാവുങ്കലിനെ പരിചയപ്പെടുന്നത്. ആ
ചടങ്ങിൽ മോൻസൺ മാവുങ്കൽ ഒരു ഗിന്നസ് അവാർഡ് നൽകി.
അന്ന് പ്രസംഗിച്ച പ്രമുഖ വ്യക്തികൾ എല്ലാം മോൻസൺ മാവുങ്കൽ
നെ വാനോളം പുകഴ്ത്തി സംസാരിച്ചു. ഞങ്ങടെ സംഘടന നടത്തുന്ന
ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. ആയത് പ്രകാരം
അദ്ദേഹം ഞങ്ങളുടെ സംഘടനയിൽ ചാരിറ്റി പ്രവർത്തനങ്ങൾ
ഭാഗമായി കടന്നുവരിക ഉണ്ടായി. സമൂഹത്തിലെ നാനാ തുറയിൽ
പെട്ട ഉന്നത വ്യക്തികളുടെ ഫോട്ടോയും , മറ്റ് ഒട്ടനവധി
സംഘടനയുടെ തലപ്പത്തു പ്രവർത്തിക്കുന്ന അദ്ദേഹത്തെ ഞങ്ങൾ ആ
വിശ്വസിച്ചില്ല.
കഴിഞ്ഞ ദിവസങ്ങളിലെ പത്ര-ദൃശ്യ മാധ്യമങ്ങളിൽ നിന്നുള്ള
വാർത്തകൾ കണ്ടതിനെത്തുടർന്ന് അദ്ദേഹത്തെ സംഘടനയിൽ നിന്നും
പുറത്താക്കി. ദയവായി ആയി നല്ല രീതിയിൽ ചാരിറ്റി
പ്രവർത്തനങ്ങൾ ജിസിസി രാജ്യങ്ങളിലും, പ്രത്യേകിച്ച് സൗദി
അറേബ്യ പോലുള്ള രാജ്യങ്ങളിലും ചാരിറ്റി പ്രവർത്തനങ്ങളുമായി
മുന്നോട്ടു പോകുന്ന പി, എം, ഫ്, സംഘടന പ്രവർത്തകരുടെ
മനോവീര്യം തകർക്കുന്ന രീതിയിലുള്ള വാർത്തകൾ കൊടുക്കരുത്
എന്ന് അഭ്യർത്ഥിക്കുന്നു.
പ്രവാസി മലയാളി ഫെഡറേഷൻ വേണ്ടി,
ഗ്ലോബൽ ചെയർമാൻ ജോസ് ആൻറണി കാനാട്ട്,
ഗ്ലോബൽ കോ-ഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ. കേരള സ്റ്റേറ്റ്
കോ-ഓർഡിനേറ്റർ ബിജു കെ തോമസ്.
പി എം എഫ് ഗ്ലോബൽ മീഡിയ കോർഡിനേറ്റർ