സി.പി.നായരുടെ നിര്യാണത്തില്‍ എംഎം ഹസന്‍ അനുശോചിച്ചു

മുന്‍ചീഫ് സെക്രട്ടറി സി.പി.നായരുടെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അനുശോചിച്ചു.പ്രഗത്ഭനായ ഐഎഎസ് ഉദ്യാഗസ്ഥരില്‍ ഒരാളായിരുന്നു സിപി നായര്‍. ഭരണരംഗത്ത് തന്റെതായ മികവും മാനുഷിക പരിഗണനയും പ്രകടിപ്പിച്ച ഉദ്യോഗസ്ഥന്‍. നല്ല സാഹിത്യബോധമുള്ള അദ്ദേഹം

മികച്ച വാഗ്മികൂടിയായിരുന്നു. ഹാസ്യ സാഹിത്യകാരനായിരുന്ന എന്‍പി ചെല്ലപ്പന്‍നായരുടെ മകനായിരുന്ന സിപി നായാര്‍ക്ക് അതേ നര്‍മ്മബോധം കൈമുതലായി ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ രചനകളില്‍ അത് പ്രകടവുമായിരുന്നു.ജില്ലാ കളക്ടര്‍ ആയിരുന്ന കാലം മുതല്‍ സിപി നായരുമായി അടുത്ത് ഇടപെടാന്‍ അവസരം ലഭിച്ച തനിക്ക് അദ്ദേഹത്തിന്റെ സ്‌നേഹ വാത്സല്യവും പ്രോത്സാഹനവും ലഭിച്ചിട്ടുണ്ട്. സിവില്‍ സര്‍വിസ് രംഗത്തിനും കേരളീയ സമൂഹത്തിനും സിപി നായരുടെ നിര്യാണം വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും ഹസന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *