സി.പി.നായരുടെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു.

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറിയും ഭരണപരിഷ്‌കാരക്കമ്മീഷന്‍ അംഗവുമായിരുന്ന സി.പി.നായരുടെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു.

സിവില്‍ സര്‍വ്വീസിന്റെ ഉന്നതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഭരണനിപുണനും , അതേസമയം ജനകീയനുമായ ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന നിലയില്‍ അദ്ദേഹം ഒരു മാതൃകയായിരുന്നു. സാഹിത്യകാരനെന്ന നിലയിലും അദ്ദേഹത്തിന് മികച്ച സ്ഥാനമാണുള്ളത്. ഓണാട്ടുകരക്കാരായ ഞങ്ങള്‍ തമ്മില്‍ ദീര്‍ഘകാലത്തെ ബന്ധമുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാട് വളരെ ദുഃഖകരമാണ് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *