രാഷ്ട്രപിതാവായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മദിനമായ ഒക്‌ടോബര്‍ രണ്ടിന് ഡേവി സിറ്റിയില്‍ സ്ഥിതിചെയ്യുന്ന മഹാത്മാഗാന്ധി പ്രതിമയില്‍ ഐഒസി യുഎസ്എ പുഷ്പാര്‍ച്ചന നടത്തി ആദരിച്ചു. ഐഒസി യുഎസ്എ നാഷണല്‍ ട്രഷറര്‍ രാജന്‍ പടവത്തിലിന്റെ നേതൃത്വത്തില്‍ മറിയാമ്മ കുര്യന്‍, ലിസി പടവത്തില്‍, ലിബി ഇടിക്കുള, മേരി ജോര്‍ജ്, രാജു പാറാനിക്കല്‍, ഏബ്രഹാം ഫിലിപ്പ്, തോമസ് ജോര്‍ജ് എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി.
രാജന്‍ പടവത്തിൽ ഗാന്ധജിഹിയുടെ ജീവചരിത്രം അനുസ്മരിച്ചു. 1869 ഒക്‌ടോബര്‍ രണ്ടാം തീയതി ഗുജറാത്തിലുള്ള പോര്‍ബന്ദര്‍ നഗരത്തിൽ ജനിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധി തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടനില്‍ എത്തി വക്കീല്‍ ബിരുദം നേടി. പിന്നീട് സൗത്ത് ആഫ്രിക്കയിലെത്തി അഭിഭാഷക ജീവിതം ആരംഭിച്ചു. അവിടെ വെച്ച് അദ്ദേഹത്തിന് വര്‍ണ്ണവിവേചനം നേരിടേണ്ടിവന്നത് അദ്ദേഹത്തിന്റെ ചിന്താഗതികളെ സ്വാധീനിച്ചു .
പിന്നീട് ഇന്ത്യയില്‍ മടങ്ങിയെത്തി ബ്രിട്ടീഷുകാരിൽ നിന്ന് സ്വാന്ത്ര്യത്തിനുവേണ്ടി മുന്‍നിരയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിരന്തരമായ അഹിംസ സമരങ്ങളിലൂടെ 1947 ഓഗസ്റ്റ് 15-ന് ഭാരതത്തിനു സ്വാതന്ത്ര്യം നേടിക്കൊടുത്ത ആ പുണ്യാത്മാവിന്റെ പാദാരവിന്ദങ്ങളില്‍ ശരസ് നമിക്കുന്നതിനു ദേശസ്‌നേഹികളുടെ ഒരു പ്രവാഹമാണ് അദ്ദേഹത്തിന്റെ പ്രതിമയ്ക്കു മുന്നില്‍.
ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഓരോ കോണ്‍ഗ്രസുകാരനും, സ്വാതന്ത്ര്യം അനുഭവിച്ചറിയുന്ന ഓരോ ഭാരതീയനും മഹാത്മജിയുടെ ജന്മദിനാം ഒരു ഉത്സവമായിത്തന്നെ ആചരിക്കുന്നു. ലളിതമായ ജീവിതം നയിച്ച്, സ്‌നേഹത്തിലും സാഹോദ്യത്തിലും സമാധാനത്തിലും ജീവിക്കുവാന്‍ ലോകത്തിന് മാതൃക കാട്ടിയ ആ ഇതിഹാസ പുരുഷന് ഒരുകോടി പ്രണാമം. എന്റെ ജീവിതം തന്നെയാണ് എനിക്ക് ലോകത്തിന് നല്‍കുവാന്‍ കഴിയുന്ന സന്ദേശമെന്ന ആഹ്വാനം നാം കണ്ടില്ലെന്ന് നടിക്കരുത്.
– രാജന്‍ പടവത്തില്‍ (ഐഒസി യുഎസ്എ നാഷണല്‍ ട്രഷറര്‍).