ഡിട്രോയിറ്റ്: കെ.സി.എസ്. ഡിട്രോയിറ്റ്-വിന്‍ഡ്‌സറിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്‌നാനായ നൈറ്റ് സെപ്റ്റംബര്‍ 18-ാം തീയതി ശനിയാഴ്ച ഡിട്രോയിറ്റിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഹാളില്‍ വെച്ച് ഊജ്ജ്വലമായി ആഘോഷിച്ചു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അവതരിപ്പിച്ച ഡാന്‍സുകള്‍, നാടകം, പാട്ടുകള്‍ തുടങ്ങി വര്‍ണ്ണമനോഹരമായ വിവിധ പരിപാടികള്‍കൊണ്ട് സമ്പന്നമായിരുന്നു. ഈ വര്‍ഷത്തെ ക്‌നാനായ നൈറ്റ് ഡിട്രോയിറ്റിലെ മുഴുവന്‍ ക്‌നാനായ സമുദായാംഗങ്ങളുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.
കെ.സി.എസ്. പ്രസിഡന്റ് അലക്‌സ് കോട്ടൂര്‍ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗ് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. വടക്കേ അമേരിക്കയിലെ ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ച, വളര്‍ന്നുവരുന്ന ക്‌നാനായ കുട്ടികളിലും യുവതീ യുവാക്കളിലുമാണെന്നും, അവരുടെ അഭിരുചിക്കനുസരിച്ചുള്ള പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ അവസരമൊരുക്കുന്ന അലക്‌സ് കോട്ടൂരിന്റെയും, സിറിള്‍ വാലിമറ്റത്തിന്റെയും നേതൃത്വത്തിലുള്ള ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും സിറിയക് കൂവക്കാട്ടില്‍ പറഞ്ഞു.
സഭയും സമുദായവും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചാല്‍ നേടിയെടുക്കുവാന്‍ കഴിയാത്തതായി ഒന്നുമില്ലെന്നും അതിനായി ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണമെന്നും ആശംസാപ്രസംഗത്തില്‍ കെ.സി.എസ്. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജെമി പുതുശ്ശേരില്‍ പ്രസംഗിച്ചു.
സമുദായാംഗങ്ങള്‍ക്കിടയില്‍ നിന്നും ഈ വര്‍ഷം ഹൈസ്കൂള്‍ ഗ്രാജുവേറ്റായ റെനില്‍ കുപ്ലിക്കാട്ട്, എബ്രഹാം തൈമാലില്‍, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സെറിന്‍ ഈന്തുംകാട്ടില്‍, തോമസ് ഇട്ടൂപ്പ്, ജോബിന്‍ കക്കാട്ടില്‍, റോബിന്‍ കക്കാട്ടില്‍ എന്നിവരെ തദവസരത്തില്‍ ആദരിച്ചു. ക്‌നാനായ നൈറ്റിനോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കെ.സി.വൈ.എല്‍. പ്രസിഡന്റ് കെവിന്‍ കണ്ണച്ചാംപറമ്പിലിന്റെ നേതൃത്വത്തില്‍ ഫണ്ട് സമാഹരണം നടത്തി.
ചിക്കാഗോയില്‍വെച്ച് നടന്ന കെ.സി.സി.എന്‍.എ. നാഷണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ച ഡിട്രോയിറ്റില്‍നിന്നും പങ്കെടുത്ത യുവ കായികതാരങ്ങളായ ക്രിസ് മങ്ങാട്ടുപുളിക്കിയില്‍, ടെവിന്‍ തേക്കിലക്കാട്ടില്‍, കെവിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവരെ യോഗം അഭിനന്ദിച്ചു.
ക്‌നാനായ നൈറ്റിന്റെ ഈ വര്‍ഷത്തെ അവതാരകരായി പ്രവര്‍ത്തിച്ചത് ടിജു & ടീന പൊക്കംതാനം, കെവിന്‍ കണ്ണച്ചാന്‍പറമ്പില്‍, മെഗന്‍ മംഗലത്തേട്ട്, സാന്ററ്റോണ്‍ മരങ്ങാട്ടില്‍, നെസ്സിയ മുകളേല്‍ എന്നിവരായിരുന്നു. പരിപാടികള്‍ക്ക് ഭാരവാഹികളായ അലക്‌സ് കോട്ടൂര്‍, സിറിള്‍ വാലിമറ്റം, ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍, സ്റ്റീഫന്‍ താന്നിക്കുഴുപ്പില്‍, സുനില്‍ ഞെരളക്കാട്ട് തുരുത്തിയില്‍, ജെറിന്‍ കൈനകരിപ്പാറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.