അലിഗഡ് അലുംമിനി അസോസ്സിയേഷന്‍ ‘സര്‍ സയ്യദ് ഡേ 2021’ ഒക്ടാബര്‍ 17 ന്

Spread the love

Picture
ഹൂസ്റ്റണ്‍ : അലിഗഡ് മുസ്ലിം സര്‍വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലിഗഡ് അലുംമിനി അസോസ്സിയേഷന്‍ ഒക്ടാബര്‍ 17 ഞായറാഴ്ച സൂം പഌറ്റ്‌ഫോം വഴി സര്‍ സയ്യദ് ഡേ 2021 ആഘോഷിക്കുന്നു .

അലിഗഡ് മുസ്ലിം സര്‍വകലാശാല സ്ഥാപകനായ സയ്യദ് അഹമ്മദ് ഖാന്‍ 1817 ഒക്ടോബര്‍ 17 ന് ഡല്‍ഹിയില്‍ ജനിച്ചു . മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി അക്ഷീണം പ്രയത്‌നിച്ച മഹാനായ വ്യക്തിയായിരുന്നു സര്‍ സയ്യദ്.

ഒക്ടാബര്‍ 17 ഞായറാഴ്ച വൈകീട്ട് 7.45 ന് ആരംഭിക്കുന്ന ചടങ്ങില്‍ ചീഫ് ഗസ്റ്റായി എത്തുന്നത് ഇസ്ലാമിനെക്കുറിച്ചും ഇന്ത്യന്‍ മുസ്ലിംങ്ങളെക്കുറിച്ചും അഗാധ പാണ്ഡിത്യമുള്ള പ്രൊഫ : അക്തറുള്‍ വാസിയാണ്, ഗസ്റ്റ് ഓഫ് ഹോണര്‍ കമ്യുണിക്കേഷന്‍സ് ശാസ്ത്രജ്ഞനും ,കോളമിസ്റ്റും എഴുത്തുകാരനുമായ പ്രൊഫ :ഷാഫി ക്വദിയാണ് .

അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥികളും അഭ്യുദയകാംക്ഷികളും പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണെമെന്ന് സംഘടനാ സെക്രട്ടറി ഷാ ഫൈസല്‍ ഖാന്‍ അഭ്യര്‍ത്ഥിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്ക് amualumnihouston@gmail.com മായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു

Author

Leave a Reply

Your email address will not be published. Required fields are marked *