പാതിവഴിയില്‍ പഠനം മുടങ്ങിയവര്‍ക്ക് പോലീസിന്റെ ഹോപ്പ് പദ്ധതിയില്‍ ചേരാം

Spread the love

പഠനം പാതിവഴിയില്‍ മുടങ്ങുകയോ പരാജയപ്പെടുകയോ ചെയ്തവര്‍ക്ക് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് സൗജന്യമായി തുടര്‍പഠനം നടത്തുന്നതിന് കേരളാ പോലീസ് ഒരുക്കുന്ന ഹോപ്പ് പദ്ധതിയിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. ഇത്തരം കുട്ടികള്‍ക്ക് അവരുടെ സ്വന്തം ജില്ലയില്‍ വിദഗ്ധ പരിശീലനം നല്‍കും.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി കുട്ടികള്‍ ഹോപ്പ് പദ്ധതിപ്രകാരം പഠിച്ച് വിജയം നേടിയിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ സ്വദേശത്തെ പോലീസ് സ്റ്റേഷന്‍ മുഖേനയോ 9497900200 എന്ന ചിരി പദ്ധതിയുടെ ഹെല്‍പ്പ് ലൈന്‍ മുഖേനയോ ഒക്‌ടോബര്‍ 16നു മുന്‍പായി രജിസ്റ്റര്‍ ചെയ്യണം.

Author

Leave a Reply

Your email address will not be published. Required fields are marked *