ഹൂസ്റ്റണിൽ നിര്യാതനായ കോശി തോമസിന്റെ സംസ്കാരം ഒക്ടോബർ 11ന് തിങ്കളാഴ്ച: പൊതുദർശനം ഞായറാഴ്ച.

Spread the love

ഹൂസ്റ്റൺ: ഇക്കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യൻ ന്യൂസ് വീക്കിലി ആയ ‘വോയിസ് ഓഫ് ഏഷ്യ’യുടെ സ്ഥപകനും ചീഫ് എഡിറ്ററുമായിരുന്ന കോശി തോമസിന്റെ (പി.കെ.തോമസ്) സംസ്കാരം ഒക്ടോബർ 11ന് തിങ്കളാഴ്ച നടത്തപ്പെടും.

പൊതുദർശനം: ഒക്ടോബർ 10 ന് ഞായറാഴ്ച വൈകുന്നേരം 5 മുതൽ 8 വരെ സ്റ്റാഫോർഡിലുള്ള ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ ( 12803, Sugar Ridge Blvd, Stafford, TX 77477) .

സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 11 ന് തിങ്കളാഴ്ച രാവിലെ 10.30 യ്ക്ക് ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ. ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം വെസ്റ്റ്ഹീമർ ഫോറെസ്റ് പാർക്ക് സെമിത്തേരിയിൽ.

പരേതൻ ചെങ്ങന്നൂർ കൊഴുവല്ലൂർ പേരങ്ങാട്ടു കുടുംബാംഗമാണ്. പത്ര പ്രസിദ്ധീകരണത്തിലും സാമൂഹ്യ വേദികളിലും കോശി തോമസിന്റെ വലംകൈയായിരുന്ന അന്നമ്മ തോമസ് (മോനി) ആണ് ഭാര്യ. മാവേലിക്കര എള ശ്ശേരിൽ കുടുംബാംഗമാണ്.

മക്കൾ: ഷെസി ഡേവിസ് (മിലിറ്ററി അറ്റോർണി – ഹവായ്), ഷേർലി ഫിലിപ്പ് (അറ്റോർണി -ഹൂസ്റ്റൺ ), ഷെറിൻ തോമസ് (അസിസ്റ്റന്റ് ഡിസ്‌ട്രിക്‌ട് അറ്റോർണി – ഓസ്റ്റിൻ).

മാദ്ധ്യമ പ്രവർത്തകൻ എന്ന നിലയിൽ നിരവധി പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ മുൻ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 2012 ൽ കോശി തോമസിന് പ്രസിദ്ധീകരണ രംഗത്തും മറ്റു വിവിധ മേഖലകളിലുള്ള സേവനങ്ങൾക്കും വിജ്ഞാനങ്ങൾക്കും അംഗീകാരമായി ഹ്യൂസ്റ്റൺ കമ്മ്യൂണിറ്റി കോളേജ് ഹോണററി ഡിഗ്രി നൽകി ബഹുമാനിച്ചു. കോളേജിന്റെ ആന്വവൽ ഗ്രാജുവേഷൻ ചടങ്ങിൽ വച്ചാണ് കോശി തോമസിന് ഹോണററി ഡിഗ്രി നൽകിയത്. ഗ്രെയ്റ്റർ ഹ്യൂസ്റ്റണിലെ വിവിധ ഇന്ത്യൻ, കേരളാ സംഘടനകളിലെ സജീവ പ്രവർത്തകനാണ്. സൗത്ത് ഏഷ്യൻ ചേമ്പർ ഓഫ് കോമേഴ്‌സ്, ഏഷ്യാ സൊസൈറ്റി, ഇന്ത്യാ കൾച്ചറൽ സെന്റർ തുടങ്ങിയവ അവയിൽ ചിലതു മാത്രം.

റിപ്പോർട്ട് : ജീമോൻ റാന്നി

 

Author

Leave a Reply

Your email address will not be published. Required fields are marked *