ഒഐസിസി ഗ്ലോബല്‍ ചെയര്‍മാനായി കുമ്പളത്ത് ശങ്കരപ്പിള്ളയെ നിയമിച്ചു

Spread the love

തിരുവനന്തപുരം: ഒഐസിസി, ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാനായി കുമ്പളത്ത് ശങ്കരപ്പിള്ളയെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി നിയമിച്ചു.

നിലവില്‍ ഒഐസിസി ഗ്ലോബല്‍ ഓര്‍ഗനൈസിങ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയാണ്. സാമൂഹിക പ്രവര്‍ത്തകനും പ്രവാസിയുമായ കുമ്പളത്ത് ശങ്കരപിള്ള കൊല്ലം പെരുമണ്‍ തേക്കേക്കര ശിവശങ്കരപിള്ളയുടെയും കുമ്പളത്ത്് രാജമ്മയുടെയും പുത്രനാണ്. മുന്‍ കെപിസിസി അധ്യക്ഷന്‍മാരായ കുമ്പളത്ത് ശങ്കുപ്പിള്ള, തെന്നല ബാലകൃഷ്ണപിള്ള എന്നിവരുടെ ബന്ധുവാണ്.
ഐ.എന്‍.ടി.യു.സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, കെ.പി.സി.സി വിചാര്‍ വിഭാഗ് സംസ്ഥാന ട്രഷറാര്‍, കേരള പ്രവാസി ഗാന്ധി ദര്‍ശന്‍വേദി സംസ്ഥാന ചെയര്‍മാന്‍, ഒമാന്‍ ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ കമ്മറ്റി അംഗം, തിരുവനന്തപുരം ജില്ലാ സര്‍വോദയ സഹകരണ സംഘം രക്ഷാധികാരി, പ്രവാസി വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ചീഫ് പ്രമോട്ടര്‍, ഗാന്ധിദര്‍ശന്‍ വേദി ഉപാധ്യക്ഷന്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. മുന്‍ ലോകകേരളസഭ അംഗമാണ്.
കോട്ടയം പ്രത്യാശ ചാരിറ്റബിള്‍ സൊസൈറ്റി പുരസ്‌കാരം, കൊല്ലം പാച്ചന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം, പത്തനാപുരം ഗാന്ധിഗ്രാം പുരസ്‌കാരം, ഉപാസന സാംസ്‌കാരിക വേദിയുടെ മലയാറ്റൂര്‍ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും നേടിയുണ്ട്.
സിന്ധുവാണ് ഭാര്യ. മക്കള്‍: ദേവിക എസ്. പിള്ള, അംബിക എസ്. പിള്ള, രാധിക എസ്. പിള്ള

Author

Leave a Reply

Your email address will not be published. Required fields are marked *