ടൊറോന്റോ: കാനഡ പ്രവാസി കേരള കോണ്‍ഗ്രസ് (എം) ന്റെ ആഭിമുഖ്യത്തില്‍ പാര്‍ട്ടിയുടെ ജന്മദിന സമ്മേളനം നടത്തി. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി ഉത്ഘാടനം നിര്‍വ്വഹിച്ചു. പാര്‍ട്ടി ഘടനയിലും പ്രവര്‍ത്തന ശൈലിയിലും സമഗ്രമായ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. പ്രവാസികളെ ഉള്‍പ്പെടുത്തിയുള്ള പോഷക സംഘടനാ വിപുലീകരണം ലക്ഷ്യമിടുന്നതായും ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പുകള്‍ക്കു തുടക്കം കുറിച്ചുകൊണ്ട് അദ്ദേഹം കൂട്ടിചേര്‍ത്തു.
കേരളത്തില്‍ 7500 കേന്ദ്രങ്ങളില്‍ പതാകദിനമായി ആചരിച്ചു. പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടി ജന്മദിനം ചരിത്രവിജയമാക്കി മാറ്റി എന്നും സൂമില്‍ ചേര്‍ന്ന യോഗത്തില്‍ ജോസ് കെ മാണി പറഞ്ഞു.
കേരള ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിന്‍ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. മാണി സാറിന്റെ പാത പിന്തുടര്‍ന്ന് കേരളത്തിന്റെ സമഗ്ര വികസനവും, ജന ക്ഷേമവും ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് നന്മ ചെയ്യുവാന്‍ ലഭിച്ചിരിയ്ക്കുന്ന അവസരമായി മന്ത്രി സ്ഥാനത്തെ കാണുന്നതായും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ടാലെന്റ്‌സ് പെര്‍ഫോമന്‍സുമായി കടന്നു വന്ന മുപ്പത്തിമൂന്ന് കുട്ടികളെ ആദരിക്കുകയും അവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
കാനഡ പ്രവാസി കേരള കോണ്‍ഗ്രസ് എം പ്രസിഡന്റ് സോണി മണിയങ്ങാടന്റെ അധ്യക്ഷതയ്യില്‍ ചേര്‍ന്ന യോഗത്തില്‍ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു. ജോസ് നെല്ലിയാനി സ്വാഗതവും, സെക്രട്ടറി സിനു മുളയാനിക്കല്‍ കൃതജ്ഞതയും രേഖപ്പെടുത്തി. ചെറിയാന്‍ കരിംതകരയുടെ നേതൃത്വത്തില്‍ പ്രത്യേകം അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ജോര്‍ജ് നടയത്തു, റോഷന്‍ പുല്ലുകാലായില്‍, ബിനേഷ് ജോര്‍ജ് , അമല്‍ വിന്‍സെന്റ്, ബൈജു പകലോമറ്റം, ബിജോയ് ഇല്ലം, ജിജു ജോസഫ്, സിബി ജോണ്‍, ജോസ് കുര്യന്‍, ആസ്റ്റര്‍ ജോര്‍ജ്, റെബി ചെമ്പോട്ടിക്കല്‍, ജോജോ പുളിക്കന്‍, റോബിന്‍ വടക്കന്‍, മാത്യു വട്ടമല, അശ്വിന്‍ ജോസ്, മാത്യു റോയ്, ക്ലിന്‍സ് സിറിയക്ക് എന്നിവര്‍ പ്രസംഗിച്ചു.
ലോറ ജെബിന്‍ സംഗീതം ആലപിച്ചു. ജോര്‍ജ് കാപ്പുകാട്ട്, ബേസില്‍ വര്‍ഗീസ്, ഡിനോ വെട്ടം, ഡാനി എടത്തിനാല്‍, ബിജു നരിതൂക്കില്‍, ജെസ്വിന്‍ പ്ലാച്ചേരില്‍, ജോജി ഫിലിപ്പ്, സീസ്മോന്‍ തോമസ്, ജെയിംസ് ലാല്‍ , സുനീഷ് ജോസഫ്, അനൂപ് വളയം, എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.