ന്യൂയോര്‍ക്ക്: യുഎസ് സന്ദര്‍ശനം നടത്തുന്ന നിര്‍മല സീതാരാമന്‍ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനുമായി വാഷിങ്ടണില്‍ ചര്‍ച്ച നടത്തി. കള്ളപ്പണം വെളുപ്പിക്കല്‍, നികുതി തട്ടിപ്പ് എന്നിവയവയ്ക്കെതിരെ ഇന്ത്യയും യുഎസും സംയുക്തമായി നടപടി സ്വീകരിക്കണമെന്ന് ഇരുവരും വ്യക്തമാക്കി.
ഇന്ത്യയും യുഎസും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്നും, ഭീകരാക്രമണത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നതിനെ കുറിച്ചും, കള്ളപ്പണം സംബന്ധിച്ചുമുള്ള വിവരങ്ങള്‍ പരസ്പരം കൈമാറണമെന്നു യുഎസ് ഇന്ത്യ ഇക്കണോമിക് ആന്‍ഡ് ഫിനാന്‍ഷ്യല്‍ പാര്‍ട്ണര്‍ഷിപ്പ് മീറ്റിങ്ങില്‍ ഇരുവരും അഭ്യര്‍ഥിച്ചു.
ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം പവല്‍, അര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് എന്നിവര്‍ ഇവര്‍ക്കൊപ്പം ചര്‍ച്ചകളില്‍ പങ്കെടുത്തു.
ആഗോളതാപനത്തിനെതിരെ ബൈഡന്‍ ഭരണകൂടം സ്വീകരിച്ചിരിക്കുന്ന നിലപാടുകളെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ മൂലധന നിക്ഷേപം നടത്തുന്നതിന് യുഎസ് വ്യവസായ സംരംഭകരെ നിര്‍മല സീതാരാമന്‍ ക്ഷണിച്ചു.