ഗാർലാൻഡ് സിറ്റി യൂത്ത് കൗൺസിൽ- പ്രസിഡന്റ് ലിയ തരകൻ, വൈസ് പ്രസിഡന്റ് ജോതം സൈമൺ

Spread the love

Picture

ഡാളസ് : ഗാർലാൻഡ് സിറ്റി യൂത്ത് കൗൺസിലിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ മലയാളി സ്ഥാനാർഥികൾക്ക് ഉജ്ജ്വല വിജയം.. നവംബർ 16ന് നടന്ന സിറ്റി കൗൺസിൽ മീറ്റിങ്ങിൽ ഗാർലാൻഡ് സിറ്റി യൂത്ത് കൗൺസിൽ പ്രസിഡന്റ്ആയി ലിയ തരകൻ , വൈസ് പ്രസിഡന്റ് ആയി ജോതം സൈമൺ, എന്നിവർ സ്ഥാനം ഏറ്റടുത്തു.
ഗാർലാൻഡ് സിറ്റി മേയർ സ്കോട്ട് ലേമായ്‌ ‌ സത്യവാചകം ചൊല്ലിക്കൊടുത്തു. സിറ്റിയിലുള്ള മറ്റു കൗൺസിലർ മെമ്പർമാരും, സിറ്റിയിലെ ഓരോ Picture2

ഡിസ്ട്രിസിക്കിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മറ്റ് 18 യൂത്ത് കൗൺസിലർ മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തി. ഗാർലാൻഡ് ഹൈസ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ലിയാ തരകൻ. കഴിഞ്ഞ മൂന്നു വർഷങ്ങളിലായി തുടർച്ചയായി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ലിയാ തരകൻ, യൂത്ത് കൗൺസിൽ സെക്രട്ടറിയായും വൈസ് പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡ്രീംസ് എന്ന സംഘടനയുടെ ഡാളസ് റീജിണൽ സെക്രട്ടറി കൂടിയാണ് ലിയാ തരകൻ.

നോർത്ത് ഗാർലാൻസ്‌ ഹൈസ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ജോതം സൈമൺ. 2020 വർഷത്തിൽ ഡിസ്ട്രിക് മൂന്നിൽ നിന്നും യൂത്ത് കൗൺസിലിലേക്ക് മുൻപ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു . പ്രിസിപ്പൽ അഡ്വൈസറി ബോർഡ് അംഗം, സ്റ്റുഡൻസ് കൗൺസിൽ അംഗം എന്നീ Picture3

നിലകളിൽ ജോതം ഇപ്പോൾ പ്രവർത്തിച്ചു വരുന്നു. കൂടുതൽ യുവജനങ്ങളെ സിറ്റിയുടെ പ്രവർത്തനങ്ങളിലേക്കും സിറ്റിയുടെ വളർച്ചയുടെ ഭാഗമായി തീർക്കുവാനും ഉത്സാഹിപ്പിക്കുക എന്നതാണ് തങ്ങളുടെ ആഗ്രഹമെന്ന് ഇവർ അഭിപ്രായപ്പെട്ടു. സിറ്റിയുമായി ചേർന്ന് പല പ്രോജക്ടുകളും രൂപം നൽകിയിട്ടുണ്ട് എന്ന് മീറ്റിങ്ങിനു ശേഷം ഉള്ള കൂടിക്കാഴ്ചയിൽ അവർ അറിയിച്ചു . പുതുതായി സ്ഥാനമേറ്റ എല്ലാവരെയും സിറ്റി മേയറും, ഡിസ്റ്റിക് കൗൺസിൽ അംഗങ്ങളും,മീറ്റിങ്ങിൽ പങ്കെടുത്ത സിറ്റിയിലെ മറ്റ് ചുമതലക്കാരും അഭിനന്ദനങ്ങൾ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *