ഡാളസ്സിൽ ഗ്യാസ് വില കുതിച്ചുയരുന്നു

Picture

ഡാളസ്റ്റ്: അമേരിക്കയിൽ ഗ്യാസിന്റെ വില കുതിച്ചുയരുന്നതോടൊപ്പം ഡാളസ്സിലും ഗ്യാസിന്റെ വില ഉയരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഒരു ഗ്യാലൻ ഗ്യാസിന് 1.20 ഡോളറിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

അമേരിക്കയിൽ ട്രിപ്പിൾ എയുടെ ഡാറ്റയനുസരിച്ച് ശരാശരി ഒരു ഗ്യാലൻ ഗ്യാസിന്റെ വില 3 ഡോളർ 57 സെന്റാണ്.

Picture2

കഴിഞ്ഞ ആഗസ്റ്റിൽ ക്രൂഡോയിലിന്റെ വില ബാരലിന് 60 രൂപയായിരുന്നത് ഇപ്പോൾ 80 ഡോളറിൽ എത്തിനിൽക്കുന്നു. അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ടെക്സ്സസിൽ ഗ്യാസിന്റെ വില കുറവാണ്. ഓയിൽ ഉൽപ്പാദനം നടക്കുന്നതും കുറഞ്ഞ നികുതി നിരക്കുമാണ് ടെക്സ്സസിൽ ഗ്യാസ് വില കുറയുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

Picture32008 ന് ശേഷം ടെക്സ്സിൽ ആദ്യമായാണ് ഗ്യാസിന്റെ വിലയിൽ ഇത്രയും വർദ്ധന ഉണ്ടായിരിക്കുന്നത്. 3.99 ഡോളറാണ് ഒരു ഗ്യാലന്റെ റിക്കാർഡ് വിലയായി ടെക്സ്സസിൽ 2008-ൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഡാളസ്സിൽ കഴിഞ്ഞ ആഴ്ചയിൽ 2.39 ഡോളർ ആയിരുന്നത് മൂന്നു ദിവസത്തിനകം 3.09 വരെയെത്തി. മഹാമാരിയുടെ ആഘാതത്തിൽ നിന്നും ജനം സാവകാശ കരകയറുന്നതും ഒപ്പം റോഡിൽ വാഹനങ്ങൾ വർദ്ധിച്ചതും ഗ്യാസ് വില വർദ്ധനവിന് മറ്റൊരു കാരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *