കാനഡ: ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജ ദിനത്തിൽ നടന്ന ഹിന്ദു ഉന്മൂലന ആക്രമണത്തിൽ കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ (KHFC) പ്രതിക്ഷേധവും,അതിയായ ദുഖവും രേഖപ്പെടുത്തി.
പാക്കിസ്ഥാൻ തീവ്രവാദ സഘടനകൾ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുമേൽ ആയി നടന്നു വരുന്ന ഹിന്ദു ഉന്മൂല പ്രവർത്തനത്തിന്റെ ഭീകരതയാണ് ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജ ദിനത്തിൽ കാണുവാൻ കഴിഞ്ഞത്. ഭാരതത്തിന്റെ അതിർത്തി രാജ്യങ്ങളിലും,ഭാരതത്തിലും സമാന ചിന്താഗതി ഉള്ള സഘടനകളും ആയി കൂട്ട് ചേർന്ന് പാകിസ്ഥാൻ ആക്രമണത്തിന് വഴിവയ്ക്കുന്നു. സൈബർ തീവ്രവാദത്തിന്റെ മറ്റൊരു മാർഗ്ഗമായ വ്യാജ വാർത്തകൾ, അഭിപ്രായങ്ങൾ, പ്രസ്താവനകൾ,ചിത്രങ്ങൾ എന്നിവ വ്യാജ പേരുകളിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു ,സാധാരണക്കാരായ മത വിശ്വാസികളിൽ വിദ്വേഷം ജനിപ്പിച്ചു ആക്രമണത്തിലേയ്ക്കും,കലാപത്തിലേയ്ക്കും നയിക്കുന്ന രീതി ആണ് ഇന്ന് ബംഗ്ലാദേശിൽ സംഭവിച്ചത്. സോഷ്യൽ മീഡിയയയിലൂടെ വ്യാജ പ്രസ്താവന ഇറക്കി ഹിന്ദു ഉന്മൂലനത്തിലേയ്ക്ക് നയിച്ച ബംഗ്ലാദേശ് ആക്രമണത്തിൽ പത്തോളം ഹിന്ദുക്കൾക്ക് (കണക്കുകൾ കൂടും എന്ന് പറയപ്പെടുന്നു) ജീവ നാശവും,നൂറുകണക്കിന് ഹിന്ദുക്കൾ മൃതപ്രായരായും,അറുപതിൽ പരം പ്രാര്ഥനാലയങ്ങൾ തച്ചു തകർത്തും,നിരവധി വീടുകൾ,ഹിന്ദുസ്ഥാപനങ്ങൾ, വാഹനങ്ങൾ,കൃഷിസ്ഥലങ്ങൾ എന്നിവ അഗ്നിയ്ക്കു ഇരയാക്കിയും നടത്തിയ ആക്രമണ പരമ്പരയിൽ നിരവധി മാധ്യമങ്ങൾ നിശബ്തരാണ് എന്നുള്ളത് മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് വെളിച്ചത്തു കൊണ്ട് വരുന്നു എന്ന് കെഎച്എഫ്‌സി അഭിപ്രായപ്പെട്ടു.
ലോകത്തിന്റെ പലഭാഗങ്ങളിൽ സംഘടിതമായി ഹിന്ദുക്കൾക്ക് എതിരെ നടന്നു വരുന്ന ഈ വംശീയ ഉന്മൂലന ആക്രമണങ്ങളെ ജനാധിപത്യപരവും,സഹിഷ്ണുതാപരമായും,നേരിടുന്നതിന് ഹിന്ദു കൂട്ടായ്മകൾ ഒറ്റക്കെട്ടായി നിലകൊള്ളേണ്ടത് സമകാലികതയുടെ ആവശ്യകത ആണെന്ന് അടിയന്തിര യോഗം ഊന്നി പറഞ്ഞു.
മതേതരത്വവും, സ്വന്തം മത വിശ്വാസ സംരക്ഷണവും,പിറന്ന മണ്ണിൽ ജീവിയ്ക്കുവാൻ ഉള്ള അവകാശവും ഓരോ പൗരന്റെയും അവകാശവും ഒപ്പം ഭരണഘടനപരവും,ആണെന്നും,പൗരന്റെ ജീവനും,സ്വത്തിനും,എന്നതുപോലെ അവന്റെ മതപരമായ ആചാര അനുഷ്ടാനങ്ങളെ,ദൈവ വിശ്വാസ,ആരാധനകളെ സംരക്ഷിയ്ക്കുക എന്നത് ഒരു സർക്കാരിന്റെ ഉത്തരവാദിത്വവും കൂടി ആണെന്ന് യോഗം എടുത്തു പറഞ്ഞു. ബംഗ്ളദേശിൽ എന്നതുപോലെ തന്നെ ഇതര രാജ്യങ്ങളിൽ തുടർന്ന് വരുന്ന ഈ ഹിന്ദു ഉന്മൂലന നര ഹത്യയിൽ ജീവനും,സ്വത്തും നഷ്ടപ്പെട്ട സജ്ജങ്ങൾക്കു വേണ്ടി കെഎച്എഫ്‌സി അടിയന്തിര യോഗത്തിൽ പ്രാർത്ഥനയും സംഗടിപ്പിച്ചിരുന്നു.