വായനോത്സവം: പുസ്തകങ്ങള്‍ പ്രഖ്യാപിച്ചു

Spread the love

തിരുവനന്തപുരം : കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ 2021-22 വര്‍ഷം സംസ്ഥാനത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന വായനോത്സവത്തിന്റെ പുസ്തകങ്ങള്‍ പ്രഖ്യാപിച്ചു. ഹൈസ്‌കൂള്‍ വായനോത്സവവും മുതിര്‍ന്നവര്‍ക്കുള്ള വായനമത്സരവും ഗ്രന്ഥശാലാതലം, താലൂക്ക്തലം, ജില്ലാതലം, സംസ്ഥാനതലം എന്നീ നാല് ഘട്ടങ്ങളിലായി നടക്കും. മുതിര്‍ന്നവര്‍ക്കുള്ള വായനമത്സരം 16 വയസുമുതല്‍ 21 വയസുവരെയും 22 വയസുമുതല്‍ 40 വയസുവരെയും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2328802, 2328806.

Leave a Reply

Your email address will not be published. Required fields are marked *