വാഷിംഗ്‌ടൺ ഡിസി : കത്തോലിക്കാ സഭയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതും ദിവ്യകാരുണ്യം സ്വീകരികുന്നതും തുടരണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഉപദേശിച്ചതായി ബൈഡൻ . മാര്‍പാപ്പ തന്നെ നല്ലൊരു കത്തോലിക്കാ വിശ്വാസി എന്ന് വിളിച്ചെന്നും ബൈഡൻ വെളിപ്പെടുത്തി.
സ്‌കോട്ട്ലന്‍ഡിലെ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനു മുമ്പായി വത്തിക്കാനില്‍ മാര്‍പ്പാപ്പയുമായി 75 മിനിട്ടോളം നീണ്ടുനിന്ന സ്വകാര്യ സംഭാഷണത്തിലാണ് ദിവ്യകാരുണ്യം സ്വീകരികുന്നതും തുടരണമെന്ന് തന്നോട് പറഞ്ഞതായി ബൈഡൻ വെളിപ്പെടുത്തിയത് ..
സ്വവർഗ വിവാഹത്തെയും, ഗര്‍ഭച്ഛിദ്രാവകാശത്തേയും പിന്തുണയ്ക്കുന്ന പ്രസിഡന്റിനും മറ്റ് കത്തോലിക്കാ രാഷ്ട്രീയക്കാര്‍ക്കും ദിവ്യകാരുണ്യം നിഷേധിക്കണമെന്ന ചർച്ചകൾ അമേരിക്കയിലെ റോമന്‍ കത്തോലിക്കാ സഭയില്‍ സജീവമായി നില നില്‍ക്കുന്നുണ്ട് .
ഗര്‍ഭച്ഛിദ്രാവകാശങ്ങളെ പിന്തുണയ്ക്കുന്നതു നിര്‍ത്താതെ ദിവ്യകാരുണ്യം സ്വീകരിക്കുന്ന കത്തോലിക്കാ രാഷ്ട്രീയക്കാരെ നിശിതമായി വിമര്‍ശിച്ച്, മാര്‍പാപ്പയുമായുള്ള ബൈഡന്റെ കൂടിക്കാഴ്ചയ്ക്കു മുമ്പായി യു എസിലെ കര്‍ദിനാള്‍ റെയ്മണ്ട് ബര്‍ക്ക് തന്റെ വെബ്‌സൈറ്റില്‍ വിശദമായ ഒരു കത്ത് പോസ്റ്റ് ചെയ്തിരുന്നത് സംബന്ധിച്ചു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ബൈഡൻ..തങ്ങളുടെ കൂടിക്കാഴ്ചയില്‍ ഗര്‍ഭച്ഛിദ്രതേകുറിച്ചോ സ്വവർഗ വിവാഹത്തെ ക്കുറിച്ചോ ഒരു പരാമർശവും ഉണ്ടായിട്ടില്ലെന്ന് മറ്റൊരു ചോദ്യത്തിനു മറുപടിയായി ബൈഡന്‍ പറഞ്ഞു.
ബൈഡന്റെ പരാമര്‍ശങ്ങള്‍ സ്ഥിരീകരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, ഇതൊരു സ്വകാര്യ സംഭാഷണമായിരുവെന്നും , ചര്‍ച്ച ചെയ്ത വിഷയങ്ങളെക്കുറിച്ചുള്ള വാര്‍ത്താക്കുറിപ്പില്‍ വത്തിക്കാന്‍ അതിന്റെ അഭിപ്രായങ്ങള്‍ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പ്രതികരിച്ചു