ഡാളസ് കൗണ്ടി കോവിഡ് ലവല്‍ റെഡില്‍ നിന്നും ഓറഞ്ചിലേക്ക്

Picture

ഡാളസ് : ഡാളസ് കൗണ്ടി സാവകാശം കോവിഡിന്റെ പിടിയില്‍ നിന്നും മോചിതമാകുന്നു. കോവിഡ് മഹാമാരി ഡാളസ്സില്‍ വ്യാപകമായതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച കോവിഡ് ലവല്‍ റെഡ്ഡില്‍ നിന്നും ഓറഞ്ചിലേക്ക് മാറുന്നതായി ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് ഒക്ടോബര്‍ 29 വെള്ളിയാഴ്ച ഒരു പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകാത്ത സാഹചര്യത്തിലും, കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ക്രമേണ വര്‍ദ്ധിച്ചു വരുന്നതുമാണഅ റെഡ്ഡില്‍ നിന്നും ഓറഞ്ചിലേക്ക് കോവിഡ് ലവല്‍ മാറ്റുന്നതിന് കാരണമെന്നും ജഡ്ജി പറഞ്ഞു. ഡാളസ്സിലെ 1.3 മില്യണ്‍ ജനസംഖ്യയില്‍ 63.4% വാക്‌സിനേറ്റ് പൂര്‍ത്തിയാക്കി.

Picture2

ഓറഞ്ച് ലവലിലേക്ക് മാറ്റിയെങ്കിലും മുഴുവനായും വാക്‌സിനേറ്റ് ചെയ്തവര്‍ പോലും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ജഡ്ജി പറഞ്ഞു. ഹാലോവിന്‍ ദിനം സമീപിക്കുകയാണ് കഴിഞ്ഞ വര്‍ഷം ഇതേദിവസം കഴിഞ്ഞതോടെ കോവിഡ് 19 കേസ്സുകള്‍ വര്‍ദ്ധിച്ച സാഹചര്യം മറക്കരുതെന്നും ജഡ്ജി ഓര്‍മ്മിപ്പിച്ചു. ഡാളസ് പൂര്‍ണ്ണമായും പ്രവര്‍ത്തനനിരതമായി കഴിഞ്ഞു. കടകളും, റസ്റ്റോറന്റുകളും, ചര്‍ച്ചുകളും നിയന്ത്രണങ്ങളില്‍ അയവു വരുത്തി. വിവാഹങ്ങള്‍ പങ്കെടുക്കുന്നതിന് ആളുകളുടെ പരിധി ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. തണുപ്പു വര്‍ദ്ധിക്കുന്നതോടെ എല്ലാവരും ഇന്‍ഡോര്‍ ആക്റ്റിവിറ്റിയില്‍ ഏര്‍പ്പെടുന്നതു കോവിഡ് വര്‍ദ്ധിക്കാന്‍ കാരണമാകുമോ എന്നും സംശയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *