കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് ഫോമ വെന്റിലേറ്റർ വിതരണം ചെയ്തു

Spread the love

Picture

കോട്ടയം: കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്ക (ഫോമ)യുടെ ആഭിമുഖ്യത്തിൽ കേരള ക്ലബ് ഡിട്രോയിറ്റ് സംഭാവന ചെയ്യുന്ന വെന്റിലേറ്ററുകളുടെ വിതരണം കോട്ടയം കലക്ടറേറ്റിൽ നടന്നു.

മുൻ മുഖ്യമന്ത്രിയും പുതുപ്പളളി എംഎൽഎയുമായ ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കോട്ടയം ജില്ലാ കലക്ടർ പി.കെ.ജയശ്രീ എന്നിവർ മുഖ്യാതിഥികളായിരുന്നു.ഫോമ പ്രസിഡന്റ് അനിയൻ ജോർജ്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, കോട്ടയം ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ജേക്കബ് വർഗീസ് , കേരള ക്ലബ് ഡിട്രോയിറ്റ് ജോയിന്റ് ട്രഷറർ ബിന്ദു പണിക്കർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

Picture3

കേരള ക്ലബ് ഭാരവാഹികളായ പ്രസിഡന്റ് അജയ് അലക്സ്, വൈസ് പ്രസി‍ഡന്റ് പ്രാബ്സ് ചന്ദ്രശേഖരൻ, സെക്രട്ടറി ആശ മനോഹരൻ, ജോയിന്റ് സെക്രട്ടറി ജോളി ഡാനിയൽ, ട്രഷറർ റോജൻ പണിക്കർ, ജോയിന്റ് ട്രഷറർ ബിന്ദു പണിക്കർ എന്നിവരുടെ നേതൃത്വത്തിലാണ് സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.

വെന്റിലേറ്റർ വിതരണം ഉൾപ്പെടെ നിലവിൽ കേരളത്തിൽ മൂന്നു കോടി രൂപയുടെ ജീവകാരുണ്യ പദ്ധതികളാണു ഫോമയുടെ നേതൃത്വത്തിൽ നടക്കുന്നത്. പദ്ധതിയിൽ എല്ലാവരും സഹകരിക്കണമെന്നു ഫോമ പ്രസിഡന്റ് അനിയൻ ജോർജും കേരള ക്ലബ് ഡിട്രോയിറ്റ് പ്രസിഡന്റ് അജയ് അലക്സും അറിയിച്ചു. ദുരിതസമയത്ത് കേരളത്തെ മനസറിഞ്ഞു സഹായിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *