ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ – വ്യാഴാഴ്ച മുതൽ

Spread the love

Picture

ഹൂസ്റ്റൺ : ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ഈ വർഷത്തെ കൺവെൻഷൻ നവംബർ 4,5, 6 തീയതികളിൽ (വ്യാഴം, വെള്ളി, ശനി) ഇടവക ദേവാലയത്തിൽ വച്ച് (5810, Almeda Genoa Road, Houston,TX 77048) നടത്തപെടുന്നതാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 7 മണിയ്ക്കും ശനിയാഴ്ച വൈകുന്നേരം 6.30 നും യോഗങ്ങൾ ആരംഭിയ്ക്കും.

“Living in Christ, Leaping in Faith” ( ക്രിസ്തുവിൽ ജീവിയ്ക്കുക, വിശ്വാസത്തിൽ വളരുക)
എന്ന വിഷയമാണ് ഈ വർഷത്തെ കൺവെൻഷന്റെ മുഖ്യ ചിന്താവിഷയം.

അനുഗ്രഹീത കൺവെൻഷൻ പ്രസംഗകനും സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവക വികാരിയും ഇന്ത്യൻ എക്യൂമെനിക്കൽ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) പ്രസിഡണ്ട് റവ. ഫാ. ഐ സക്ക് ബി.പ്രകാശ് , കേരളത്തിൽ ലഹരി വിമോചന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ച ദൈവവചന വ്യാഖ്യാനത്തിൽ പണ്ഡിതനും പ്രഭാഷകനുമായ അലക്സാണ്ടർ ജേക്കബ് , കോട്ടയം മാർത്തോമാ വൈദിക സെമിനാരി മുൻ അദ്ധ്യാപകനും പ്രഭാഷകനും ഇമ്മാനുവേൽ മാർത്തോമാ ഇടവക വികാരിയുമായ റവ. ഈപ്പൻ വർഗീസ് എന്നിവർ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ദൈവ വചന പ്രഘോഷണ ശുശ്രൂഷയ്ക്കു നേതൃത്വം നൽകും. .

ഇടവക ഗായകസംഘത്തിന്റെ നേതൃത്വത്തിലുള്ള ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.

കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ക്ഷണിക്കുന്നുവെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

റവ. റോഷൻ വി.മാത്യൂസ് (വികാർ ഇൻ ചാർജ് ) 713 408 7394
റജി ജോർജ് (സെക്രട്ടറി) 713 806 6751

റിപ്പോർട്ട് : ജീമോൻ റാന്നി

Author

Leave a Reply

Your email address will not be published. Required fields are marked *