ഡാലസ് കേരള അസോസിയേഷൻ ഗാനസന്ധ്യ നവം:6 ശനി വൈകീട്ട് 3 30 മുതൽ

Picture

ഗാര്‍ലന്റ്(ഡാളസ്): ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ ഗായകര്‍ക്കും, സംഗീത പ്രേമികള്‍ക്കും സിനിമാ നാടക ലളിതഗാനങ്ങള്‍ പാടുന്നതിനും, ആസ്വദിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള അസ്സോസിയേഷന്‍ ഓപ് ഡാളസ് സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.

നവംബർ ആറാം തീയതി ശനിയാഴ്ച വൈകീട്ട് 3 30 മുതൽ ആറു വരെ ഗാർലന്റ്ബല്‍റ്റ് ലൈനിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ കോണ്‍ഫ്രന്‍സ് ഹാളിലാണ് സംഗീത സായാഹ്നം അരങ്ങേറുന്നത്.ആയിരത്തില്‍ പരം കുടുംബങ്ങള്‍ക്ക് അംഗത്വമുള്ള അസ്സോസിയേഷന്‍ മെമ്പര്‍മാര്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കുവാന്‍ അര്‍ഹത.

സംഗീത സായാഹ്നം ആസ്വദിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായും പരിപാടിയിൽ പങ്കെടുക്കുന്നവരും ആസ്വാദകരും കൃത്യസമയത്ത് കേരള അസോസിയേഷൻ ഓഫീസിൽ എത്തിച്ചേരണമെന്നും കേരള അസോസിയേഷൻ സെക്രട്ടറി പ്രദീപ് നാഗനൂലിൽ അറിയിച്ചു പ്രവേശനം സൗജന്യമാണ് .

കൂടുതല്‍ വിവരങ്ങള്‍ക് ആര്ട്ട് ഡയറക്ടർ ദീപ സണ്ണി 214 552 1300

Leave Comment