മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവലിനു രാഷ്ട്രം ആദരാഞ്ജലികൾ അർപ്പിച്ചു

Picture

വാഷിംഗ്ടണ്‍: അമേരിക്കയുടെ കരുത്തനായ മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവലിനു രാഷ്ട്രം ആദരാഞ്ജലികൾ അർപ്പിച്ചു.നവംബര് 6 വെള്ളിയാഴ്ച വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രലില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പ്രസിഡന്റ് ബൈഡൻ മുന്‍ പ്രസിഡന്റുമാരായ ഒബാമ, ജോര്‍ജ്ജ് ഡബ്ല്യു ബുഷ് . മുന്‍ പ്രഥമ വനിതകളായ Picture

മിഷേല്‍ ഒബാമ, ലോറ ബുഷ്, ഹിലാരി ക്ലിന്റണ്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ , പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ,ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലി, മുന്‍ വൈസ് പ്രസിഡന്റ് ഡിക്ക് ചെനി, ഭാര്യ ലിന്‍ ചെനി എന്നിവർ ഉൾപ്പെടുന്ന പ്രമുഖരുടെ നിര തന്നെ സംബന്ധിച്ചിരുന്നു

Picture2

സ്റ്റേറ്റ് സെക്രട്ടറിയായും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫിന്റെ ചെയര്‍മാനായും സേവനമനുഷ്ഠിച്ച ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ അമേരിക്കക്കാരനായിരുന്നു. പവല്‍,.ബുഷിന്റെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു . മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് എച്ച്.ഡബ്ല്യു.യുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Picture3

പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്ത അദ്ദേഹം മള്‍ട്ടിപ്പിള്‍ മൈലോമ എന്ന ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു .കോവിഡിനെ തുടർന്നുള്ള അനാരോഗ്യമൂലമാണ് കഴിഞ്ഞ മാസം മരണം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *