അന്താരാഷ്ട്ര ഗവേഷക ശില്‍പശാല: രജിസ്‌ട്രേഷന്‍ തുടങ്ങി

Spread the love

ഇരിങ്ങാലക്കുട: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനിലെ (നിപ്മര്‍) നുട്രീഷ്യന്‍ ആന്‍ഡ് ഡയറ്റെറ്റിക്സ് ഡിപ്പാര്‍ട്ട്മെന്‍റും ലോര്‍ ആന്‍ഡ് എഡ് റിസര്‍ച്ച് അസോസിയേറ്റ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഗവേഷക ശില്‍പശാല നവംബര്‍ 23 മുതല്‍ ഡിസംബര്‍ 31 വരെ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടക്കും. അധ്യാപകര്‍, ഗവേഷകര്‍, ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. അക്കാഡമിക് റൈറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ സ്‌കില്‍സ്, റിസര്‍ച്ച് മെത്തഡോളജി, റെഫറന്‍സ് മാനെജ്‌മെന്‍റ്, അക്കാഡമിക് പബ്ലിഷിങ് എന്നീ വിഷയങ്ങളിലാണ് ശില്‍പശാല നടക്കുക. നിപ്മറിനെ കൂടാതെ കോട്ടയം എം.ജി. യൂണിവേഴ്‌സിറ്റി ലൈബ്രറിയും സംസ്ഥാനത്തെ 21 കോളേജുകളുമായും സഹകരിച്ചാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. 750 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നവംബര്‍ 23ന് മുന്‍പ് www.nipmr.org.in വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം.

ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നവംബര്‍ 17ന് ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. നിപ്മര്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ സി. ചന്ദ്രബാബു അധ്യക്ഷത വഹിക്കും. എം.ജി. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, ലൈബ്രേറിയന്‍ ഇന്‍ ചാര്‍ജ് മിനി. ജി. പിള്ള, കോട്ടയം സിഎംഎസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ്.സി. ജോഷ്വ, കോഴിക്കോട് ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. എം. നസീര്‍, ചങ്ങനാശേരി അസംഷന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അനിത ജോസ്, കുട്ടിക്കാനം മരിയന്‍ കോളേജ് പ്രിന്‍സിപ്പല്‍ റവ.ഡോ. റോയ്. പി. എബ്രഹാം, കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് കോളെജ് പ്രിൻസിപ്പൽ ഷാജു വർഗീസ്, ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ലല്ലി.കെ. സിറിയക്, ബര്‍സര്‍ ഫാ. ജിന്‍സ് നെല്ലിക്കാട്ടില്‍, പാലാ സെന്‍റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ ഡോ. ടി.സി. തങ്കച്ചന്‍, കൊച്ചി ലിസി കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസ് പ്രിന്‍സിപ്പല്‍ ഡോ. ഷബീര്‍.എസ്. ഇക്ബാല്‍, കോലഞ്ചേരി എം.ഒ.എസ്.സി കോളേജ് ഓഫ് നഴ്‌സിങ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.എ. ഷീല ഷേണായ്, കോലഞ്ചേരി സെന്‍റ് പീറ്റേഴ്‌സ് ലൈബ്രേറിയന്‍ ഡോ. അനറ്റ് സുമന്‍ ജോസ് എന്നിവര്‍ സംസാരിക്കും. ലോര്‍ ആന്‍ഡ് എഡ് റിസര്‍ച്ച് അസോസിയേറ്റ്‌സ് ഡയറക്ടര്‍ ജിന്‍റോ മൈക്കിള്‍ സ്വാഗതവും ചങ്ങനാശേരി അസംഷന്‍ കോളേജ് ലൈബ്രേറിയന്‍ ഫാ. ടിഞ്ചു ടോം നന്ദിയും ആശംസിക്കും.

റിപ്പോർട്ട്  :   Vijin Vijayappan

Author

Leave a Reply

Your email address will not be published. Required fields are marked *