ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് നിബന്ധനകളോടെ പ്രവര്‍ത്തനാനുമതി

Spread the love

മലപ്പുറം ജില്ലയില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശാനനുമതി നിരോധിച്ചുള്ള ഉത്തരവ് നിബന്ധനകളോടെ ഇളവ് ചെയ്തതായി ജില്ലാകലക്ടര്‍ അറിയിച്ചു. ഹസാര്‍ഡ് സോണില്‍ ഉള്‍പ്പെടാത്ത ടൂറിസം കേന്ദ്രങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. അപകട സാധ്യത നിലനില്‍ക്കുന്ന ടൂറിസം കേന്ദ്രങ്ങള്‍, മലയോര ടൂറിസം കേന്ദ്രങ്ങള്‍, ഹൈ ഹസാര്‍ഡ്, മോര്‍ഡറേറ്റ് ഹസാര്‍ഡ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ ഒഴികെയുള്ളയിടങ്ങളില്‍ ഓറഞ്ച്/ റെഡ് അലര്‍ട്ട് ഇല്ലാത്ത സമയങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാം. ജില്ലയില്‍ ഓറഞ്ച്/റെഡ് അലര്‍ട്ടുകള്‍ പ്രാബല്യത്തില്‍ വരുന്ന ദിവസങ്ങളില്‍ ഈ ഉത്തരവ് പ്രകാരമുള്ള ഇളവുകള്‍ ഉണ്ടായിരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *