ഓര്‍ലാന്‍ഡോയില്‍ അരങ്ങേറിയ കൂട്ടുകുടുംബം നാടകം വന്‍വിജയം, ആദരമേറ്റുവാങ്ങി പൗലോസ് കുയിലാടന്‍

Spread the love

Picture

ഫ്‌ളോറിഡ: ഓര്‍ലാന്‍ഡോയില്‍ ആരതി തീയേറ്റേഴ്‌സ് അവതരിപ്പിച്ച ‘കൂട്ടുകുടുംബം’ നാടകം മലയാളികളെ വളരെയേറെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഉതകുന്നതായിരുന്നു. ഓര്‍മ്മ എന്ന സംഘടനയ്ക്കുവേണ്ടി അവതരിപ്പിച്ച നാടകത്തിന്റെ പ്രധാന ലക്ഷ്യം ‘കേരളത്തിലുള്ള അവശരായ സ്റ്റേജ് കലാകാരന്മാരെ സഹായിക്കുക’ എന്ന ലക്ഷ്യത്തോടുകൂടിയായിരുന്നു.

നാടക രചന- ഫ്രാന്‍സീസ് ടി. മാവേലിക്കര, സംവിധാനം- പൗലോസ് കുയിലാടന്‍, രംഗപടം – വിജയന്‍ കടമ്പേരി, രംഗ നിര്‍മ്മാണം- മാത്യു സൈമണ്‍, ശബ്ദ നിയന്ത്രണം- നോബിള്‍ ജനാര്‍ദ്ദനന്‍, വെളിച്ചം- അനില്‍ അമ്പിളി, അനീഷ്, മനേഷ് എന്നിവരാണ്.

Picture2

നാടകത്തിന്റെ അരംഗത്തും അണിയറയിലും പ്രവര്‍ത്തിച്ചവര്‍: രാമന്‍ നായര്‍ (പൗലോസ് കുയിലാടന്‍ – ഫോമാ കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍), നാരായണന്‍ നായര്‍ (സജി സെബാസ്റ്റ്യന്‍- അക്കരക്കാഴ്ചകള്‍ ഫെയിം), മാധവന്‍ നായര്‍ (ജിബി), ചന്ദ്രശേഖരന്‍ (ജോമോന്‍ ആന്റണി- ടിഎംഎ സെക്രട്ടറി), ബിജു തോണിക്കടവ് – Pictureഉദയഭാനു (ഫോമാ എക്‌സിക്യൂട്ടീവ് ജോയിന്റ് ട്രഷറര്‍), രേവതി മുത്തശ്ശി (അമ്പിളി അനില്‍), ഫെബിന്‍ (ജിജോ മാത്യു – ഓര്‍മ്മ പ്രസിഡന്റ്), മാധവി (അഞ്ജു അനൂപ്), മീര (ഷീന), രാഘവന്‍ നായര്‍ (ബൈജു വര്‍ഗീസ്), കണാരന്‍ (ബേബിച്ചന്‍ താമ്പാ), ഗസ്റ്റ് ആര്‍ട്ടിസ്റ്റ്: (റോഷന്‍) ദിയ, തേജ് സജി, മനോജ്, സതീഷ് തോമസ്, അനുരാധ & ടീം (നൃത്തം).

Pictureപ്രസ്തുത ചടങ്ങില്‍ നാടകത്തിന്റെ അമരക്കാരന്‍ പൗലോസ് കുയിലാടനെ ആദരിച്ചു. ഫോമാ ജനറല്‍ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍, ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, ഓര്‍മ്മ പ്രസിഡന്റ് ജിജോ മാത്യു എന്നിവര്‍ കുയിലാടനെ പൊന്നാട അണിയിച്ചു.

നാടക ബുക്കിംഗിന് വിളിക്കുക: 407 462 0713.

Author

Leave a Reply

Your email address will not be published. Required fields are marked *