സെൻ്റ്.തോമസ് മിഷൻ ഇടവക ദിനാഘോഷവും സൺഡേ സ്കൂൾ വാർഷികവും നാളെമാഞ്ചസ്റ്റർ സെൻറ്. തോമസ് മിഷനിൽ

Spread the love

ഇടവക ദിനാഘോഷവും സൺഡേ സ്കൂൾ വാർഷികവും നാളെ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യാതിഥി…

മാഞ്ചസ്റ്റർ സെൻ്റ്.തോമസ് ദി അപ്പോസ്തൽ മിഷനിൽ ഇടവക ദിനാഘോഷവും സൺഡേസ്‌കൂൾ വാർഷികവും നാളെ ശനിയാഴ്ച (13/11/21) വിഥിൻഷോ ഫോറം സെൻററിൽ വച്ച് സമുചിതമായി കൊണ്ടാടും. നാളെ വൈകുന്നേരം 4 മണിക്ക് ആഘോഷ പരിപാടികൾ ആരംഭിക്കും. ഇടവക ട്രസ്റ്റി അലക്സ് വർഗ്ഗീസ് സ്വാഗതം ആശംസിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ അദ്ധ്യക്ഷത വഹിക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ.ഫാ.സജി മലയിൽ പുത്തൻപുരയിൽ, സെൻ്റ്.ആൻ്റണിസ് ഇടവക വികാരി റവ.ഫാ. നിക്ക് കേൻ, മാഞ്ചസ്റ്റർ സീറോ മലങ്കര ഇടവക വികാരി റവ.ഫാ. രഞ്ജിത്ത് മഠത്തിറമ്പിൽ, റവ.ഫാ. വിൻസെൻ്റ് ചിറ്റിലപ്പള്ളി, റവ.ഫാ. ജോൺ പുളിന്താനം, റവ.ഫാ.സ്റ്റീഫൻ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.

ഇടവകയിലെ ഇരുന്നൂറ്റിമുപ്പതോളം വരുന്ന കുടുംബങ്ങളിൽ നിന്നുമായി അഞ്ഞൂറിൽ പരം ആളുകൾ പരിപാടിയിൽ സംബന്ധിക്കും. ഇടവകയെ പ്രതിനിധീകരിച്ച് ട്രസ്റ്റിമാരായ ചെറിയാൻ മാത്യു, ജോജി ജോസഫ്, ജെസീക്കാ ഗിൽബർട്ട്, ആഞ്ചലീനാ ബോബി തുടങ്ങിയവർ സംസാരിക്കും. ജോബി തോമസ്, സൺഡേ സ്കൂൾ പ്രധാന അദ്ധ്യാപകൻ ബിജോയ് തുടങ്ങിയവർ റിപ്പോർട്ടുകൾ അവതരിപ്പിക്കും.

ഇടവകയിലെ വിഥിൻഷോ, സ്റ്റോക്പോർട്ട് തുടങ്ങിയ സ്ഥലങ്ങളിലായി പ്രവർത്തിച്ചു വരുന്ന വിവിധ കുടുംബക്കൂട്ടായ്മകളിലെയും, സൺഡേ സ്കൂൾ, മിഷൻ ലീഗ്, സാവിയോ ഫ്രണ്ട്സ്, യൂത്ത്, വിമൻസ് ഫോറം, മെൻസ് ഫോറം തുടങ്ങിയ വിവിധ സംഘടനകളിലെ കുട്ടികളുടെയും മുതിർന്നവരുടെയും ബൈബിൾ അധിഷ്ടിത കലാ പരിപാടികളും ഡാൻസും, ആക്ഷൻ സോംഗും, സ്കിറ്റുമെല്ലാമായി പരിപാടികൾ വർണാഭമാകും.

ഇടവക വികാരി റവ. ഫാ.ജോസ് അഞ്ചാനിക്കലിൻ്റെ നിയന്ത്രണത്തിൽ ട്വിങ്കിൾ ഈപ്പൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ, മിൻ്റോ ആൻ്റണി, ഡോ.അഞ്ജു ബെൻഡൻ, ജോജോ തോമസ് എന്നിവരും ട്രസ്റ്റിമാരായ ജോസ്, ജിൻസ് മോൻ തുടങ്ങിയവർക്കൊപ്പം പരിപാടികൾ കോർഡിനേറ്റ് ചെയ്യുന്നു. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷക്കാലമായി നടത്താൻ കഴിയാതിരുന്ന പരിപാടിയാണ് നാളെ ഫോറം സെൻ്ററിൽ സംഘടിപ്പിച്ചിരിക്കുന്നത്.

ജി.സി.എസ്.ഇ, എ ലെവൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് അവാർഡ് വിതരണം, മതബോധന വിദ്യാർത്ഥികൾക്കും, കായിക മത്സരങ്ങളിലെ വിജയികൾക്കുമുള്ള സമ്മാന വിതരണം തുടങ്ങിയവയും പരിപാടിയോടനുബന്ധിച്ച് നടക്കുന്നതാണ്. സാൽഫോർഡ് കലവറ കാറ്ററിംഗിൻ്റെ രുചികരമായ ഭക്ഷണം പരിപാടിയോടനുബന്ധിച്ച് വിതരണം ചെയ്യുന്നതാണ്.

ഇടവക ദിനാഘോഷവും സൺഡേ സ്കൂൾ വാർഷികവും വലിയ വിജയമാക്കുവാൻ ഇടവകാംഗങ്ങളെയെല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു.

റിപ്പോർട്ട്  :   Alex Varghese

Author

Leave a Reply

Your email address will not be published. Required fields are marked *