സ്വര്‍ണ്ണക്കടത്ത് കേസ്: ഇപ്പോഴത്തെ സഭയുടെ എത്തിക്‌സ് കമ്മിറ്റിയിലേക്ക് കൊണ്ടു വന്നത് നിയമലംഘനവും സുപ്രീംകോടതി വിധിയുടെ ലംഘനവുമെന്ന് രമേശ് ചെന്നിത്തല

Spread the love

സ്വര്‍ണ്ണക്കടത്ത് കേസ്: കഴിഞ്ഞ നിയമസഭയില്‍ ഇ.ഡിക്കെതിരെയും കസ്റ്റംസിനെതിരെയും നല്‍കിയ അവകാശ ലംഘന വിഷയങ്ങള്‍ ഇപ്പോഴത്തെ സഭയുടെ എത്തിക്‌സ് കമ്മിറ്റിയിലേക്ക് കൊണ്ടു വന്നത് നിയമലംഘനവും സുപ്രീംകോടതി വിധിയുടെ ലംഘനവുമെന്ന് രമേശ് ചെന്നിത്തല.

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ നിയമസഭയില്‍ കസ്റ്റംസ്, ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടായ വിവാദപരമായ അവകാശ ലംഘന വിഷയങ്ങള്‍ ചട്ടങ്ങളും കീഴ് വഴക്കങ്ങളും മാത്രമല്ല സുപ്രീംകോടതി വിധിയെയും ലംഘിച്ച് ഇപ്പോഴത്തെ സഭയുടെ പ്രിവിലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് പരിഗണിക്കാന്‍ അനുവദിച്ച സ്പീക്കറുടെ നടപടിക്കെതിരെ രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് കത്ത് നല്‍കി.

How is the Kerala gold smuggling case in 2020 a lot more serious than we  think? - Quora

ഒരു നിയമസഭയുടെ കാലത്ത് ഉയര്‍ന്നു വരുന്ന അവകാശ ലംഘന വിഷയങ്ങളില്‍ ആ സഭയുടെ കാലത്ത് തന്നെ പ്രവിലേജ് സമിതി റിപ്പോര്‍ട്ട് നല്‍കാതിരുന്നാല്‍ ആ വിഷയം ആ സഭയുടെ കാലാവധിതീരുന്നതോടെ അവസാനിക്കുന്നതാണ് സഭയുടെ കീഴ വഴക്കവും ചട്ടവും. അടുത്ത സഭയുടെ പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിയിലേക്ക് ആ പഴയ വിഷയം കൊണ്ടു വരാനാവില്ല.

അതിനാല്‍ സെന്‍ട്രല്‍ എക്സൈസ് & കസ്റ്റംസിലെയും, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിലെയും ചില ഉദ്യോഗസ്ഥര്‍ക്കെതിരെ 14-ാം കേരള നിയമസഭയുടെ പ്രിവിലേജസ് & എത്തിക്സ് കമ്മിറ്റി പരിഗണിച്ചുകൊണ്ടിരുന്നതും , പ്രസ്തുത നിയമസഭയുടെ കാലാവധിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതുമായ വിഷയം 15-ാം കേരള നിയമസഭയുടെ പ്രിവിലേജസ് & എത്തിക്സ് കമ്മിറ്റി പരിഗണിക്കുന്നതിന് അനുവാദം നല്‍കിയ നിയമസഭാ സ്പീക്കറുടെ നടപടി ,സുപ്രീം കോടതി വിധിയുടെയും, പാര്‍ലമെന്ററി നടപടിക്രമങ്ങളുടെയും, കീഴ്വഴക്കങ്ങളുടെയും, നിലവിലുളള നിയമസഭാചട്ടങ്ങളുടെയും വെളിച്ചത്തില്‍ ക്രമപ്രകാരമുള്ളതാണോ എന്ന് പരിശോധിക്കണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുള്ളത്.

ഈ തീരുമാനം Amarinder Sing Vs Special Committee, Punjab Vidhan Sabha & Others എന്ന കേസിലെ സുപ്രീം കോടതി വിധിന്യായത്തിന്റെ അന്തസ്സത്തയ്ക്കും എതിരാണ്.

കൗള്‍ & ശക്തറിന്റെ Practice & Procedure of Parliament എന്ന ഗ്രന്ഥത്തിലെ ( 7th Edition) Business before commitees (Page No. 210,211) എന്ന ഉപശീര്‍ഷകത്തില്‍ ചുവടെ ചേര്‍ക്കും പ്രകാരം പ്രസ്താവിച്ചിട്ടുണ്ട് :
‘All business pending before parliamentary commitees of Lok Sabha lapse upon dissolution of Lok Sabha. Committees themselves stand dissolved on dissolution of Lok Sabha. However, a committee which is unable to complete its works before the dissolution of the House may report to the House to that effect, in which case any preliminary memorandum or note that the committee may have prepared or any evidence that it may have taken is made available to the new committee when appointed’ .

14-ാം കേരള നിയമസഭയുടെ പ്രിവിലേജസ് & എത്തിക്സ് കമ്മിറ്റി , പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന കാര്യങ്ങളെ സംബബന്ധിച്ച് സഭയില്‍ യാതൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതുപോലെതന്നെ Amarinder Singh Vs Special Committee, Punjab Vidhan Sabha & Others (Civil Appeal No. 6053 of 2008) എന്ന കേസില്‍ മുന്‍നിയമസഭാ കാലയളവില്‍ നടന്നിട്ടുള്ളതോ, സംഭവിച്ചിട്ടുള്ളതോ ആയ വിഷയങ്ങളെ സംബന്ധിച്ച് പുതിയ നിയമസഭാകാലയളവില്‍ രൂപവല്‍ക്കരിക്കപ്പെടുന്ന പ്രിവിലേജസ് & എത്തിക്സ് കമ്മിറ്റികള്‍ പരിശോധിക്കുന്നത് കൃത്യമായി വിലക്കിക്കൊണ്ടുള്ള വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. സുപ്രീം കോടിയുടെ വിധികള്‍ രാജ്യത്തിന്റെ നിയമമായാണ് പരിഗണിക്കപ്പെടുന്നത്.

മുന്‍ നിയമസഭാ പ്രിവിലേജസ് & എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചിരുന്നതും , എന്നാല്‍ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാതിരുന്നതുമായ കേസുകളില്‍നിന്നും ഈ രണ്ട് കേസുകള്‍ മാത്രമായി തെരഞ്ഞെടുത്ത് പുതിയ സഭയുടെ പ്രിവിലേജസ് & എത്തിക്സ് കമ്മിറ്റിക്ക് വീണ്ടും പരിശോധിക്കാന്‍ അനുമതി നല്‍കിയ തീരുമാനം ഒട്ടും യുക്തിക്കു നിരക്കുന്നതല്ല എന്നും രമേശ് ചെന്നിത്തല സ്പീക്കര്‍ക്കു നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.

Life Mission Housing Project

സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഉടലെടുത്ത വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി സംബന്ധിച്ച കേസില്‍ ലൈഫ് പദ്ധതിയുടെ ഫയലുകള്‍ ഇ.ഡി ആവശ്യപ്പെട്ടത് നിയമസഭയില്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഉറപ്പ് പാലിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുമെന്നും ഇത് സഭയുടെ അവകാശ ലംഘനമാണെന്നുമായിരുന്നു ജെയിംസ് മാത്യൂ എം.എല്‍.എ നല്‍കിയ ഒരു അവകാശ ലംഘന നോട്ടീസ്. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നതിന ് വിളിപ്പിച്ചത് സംബന്ധിച്ച് രാജു എബ്രഹാം എം.എല്‍.എ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നല്‍കിയ അവകാശ ലംഘന നോട്ടീസാണ് മറ്റൊന്ന്.

Author

Leave a Reply

Your email address will not be published. Required fields are marked *