കേരളാ ലിറ്റററി സൊസൈറ്റിയുടെ “ഒരു വട്ടം കൂടി പള്ളിക്കൂടത്തിലേക്ക്” സൂം സമ്മേളനം – മാർട്ടിൻ വിലങ്ങോലിൽ

Spread the love

ഡാളസ് : നവംബർ 20 ശനിയാഴ്ച (രാവിലെ 9.00 CST / വൈകിട്ട്‌ 8.30 ഇന്ത്യൻ സമയം) കേരളാ ലിറ്റററി സൊസൈറ്റി സംഘടിപ്പിക്കുന്ന “ഒരു വട്ടം കൂടി പള്ളിക്കൂടത്തിലേക്ക്” എന്ന സൂം സമ്മേളനം അമേരിക്കയിലെയും ഇന്ത്യയിലെയും സദസ്യർക്കു വ്യത്യസ്തമായ ഒരു ഗൃഹാതുരസഞ്ചാരാനുഭവമാകും.നമ്മുടെ പഴയ വിദ്യാലയജീവിതത്തിലെ കേരളപാഠാവലിയുടെ ഏടുകളിലൂടെ, പദ്യങ്ങളിലൂടെ, നാടൻ പാട്ടുകളിലൂടെ, മലയാളകവിതകളിലൂടെ, ഗതകാലസ്മരണകളുണർത്തുവാൻ സംഘടിപ്പിച്ചിരിക്കുന്ന ഈ സമ്മേളനത്തിന്റെ മുഖ്യാതിഥി അധ്യാപകൻ, നാടൻപാട്ട്‌ കലാകാരൻ എന്ന നിലകളിൽ അറിയപ്പെടുന്ന ശ്രീ. ജോർജ്ജ്‌ ജേക്കബ്ബ്‌ ആണു്. സദസ്സിലുള്ളവർക്കും പങ്കെടുക്കാവുന്ന രീതിയിലാണു ഈ അനൗപചാരികസമ്മേളനം‌ ക്രമീകരിച്ചിരിയ്ക്കുന്നത്‌.

നന്മയുടെ ഭൂതകാലത്തിലേയ്ക്കൊരു തിരിഞ്ഞുനോട്ടത്തിനായ്‌ എത്തിച്ചേരാൻ എല്ലാ മലയാളഭാഷാസ്നേഹികളെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി കേരളാ ലിറ്റററി സൊസൈറ്റി പ്രസിഡന്റ്‌, സിജു വി ജോർജ്ജ്‌ അറിയിച്ചു.

1992 ൽ സാഹിത്യ സ്നേഹികളായ കുറേ പേർ ചേർന്ന് ഡാലസിൽ രൂപീകരിച്ച സംഘടനയാണ്. കേരളാ ലിറ്റററി സൊസൈറ്റി. കഴിഞ്ഞ 28 വർഷങ്ങളായി സാഹിത്യ സംബന്ധമായ വിവിധ പരിപാടികൾ KLS സംഘടിപ്പിക്കുന്നുണ്ട്‌.

KLS ഇതു വരെ മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ സാഹിത്യസമാഹാരമായ “ഇതളുകൾ ” ഈ വർഷാവസാനം പ്രസാധനം ചെയ്യപ്പെടും.

സൂം ഐ ഡി: 834 3773 5420 പാസ്കോഡ്‌: 586994 നവംബർ 20 ശനിയാഴ്ച രാവിലെ 9.00 CST (ഇന്ത്യൻ സമയം വൈകിട്ട്‌ 8.30)

Author

Leave a Reply

Your email address will not be published. Required fields are marked *