തിരു രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഡോ. ശൂരനാട് രാജശേഖരന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ സാന്നിധ്യത്തില്‍ നിയമ സഭാ സെക്രട്ടറി മുമ്പാകെ പത്രിക നല്കുന്നു.
വനന്തപുരം : രാജ്യസഭയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സീനിയര്‍ കോണ്‍ഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരന് നിയമസഭാ സെക്രട്ടറിക്ക് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്, എം.എല്‍.എ.മാരായ എ. പി.അനില്‍കുമാര്‍, എം.വിന്‍സെന്റ്, അന്‍വര്‍ സാദത്ത്,പി.ഉബൈദുള്ള , ടിവി ഇബ്രാഹിം,കെ.പി.സി.സി ട്രഷറര്‍ വി.പ്രതാപചന്ദ്രന്, ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു, ജി എസ് ബാബു, ടി യു രാധാകൃഷ്ണന് ,എം എം നസീര്‍ , കോണ്‍ഗ്രസ് നേതാക്കളായ ചെറിയാന് ഫിലിപ്പ്, രവിമൈനാഗപ്പള്ളി, ഇഞ്ചക്കാട് നന്ദകുമാര്‍, വിഷ്ണു വിജയന് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഐക്യജനാധിപത്യ മുന്നണിയോടൊപ്പം നിന്ന് രാജ്യസഭാസീറ്റ് വാങ്ങി എം.പി ആകുകയും,പിന്നീട് മുന്നണിയെയും സ്വന്തം പിതാവും യൂ.ഡി.എഫ് സ്ഥാപക നേതാക്കളിലൊരാളുമായ കെ.എം.മാണിയേയും വഞ്ചിച്ച് എല്‍.ഡി.എഫില്‍ ചേക്കേറുകയും ചെയ്ത ജോസ്.കെ. മാണിക്കെതിരെ സഭയില്‍ ഭൂരിപക്ഷം ഇല്ലെങ്കിലും മത്സരിക്കണമെന്നത് ഐക്യ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ തീരുമാനമാണെന്ന് ഡോ.ശൂരനാട് രാജശേഖരന് പറഞ്ഞു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി. ഉബൈദുള്ള, മോന്‍സ് ജോസഫ്, പി.സി. വിഷ്ണുനാഥ്, എം. വിന്‍സന്റ്,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്,എ.പി. അനില്‍കുമാര്‍,അന്‍വര്‍ സാദത്ത്, സി. ആര്. മഹേഷ് തുടങ്ങിയ എം.എല്‍.എ.മാരാണ് പത്രികയില്‍ നിര്‍ദേശക രായി ഒപ്പുവെച്ചിട്ടുള്ളത്. യൂ. ഡി. എഫിന്റെ മറ്റ് 10 എം.എല്‍.എ.മാര്‍ ഒപ്പിട്ട രണ്ടാമതൊരു നാമനിര്‍ദ്ദേശ പത്രികയും കൂടി ഡോ. ശൂരനാട് രാജശേഖരന് വേണ്ടി നല്കുകയുണ്ടായി .