ഒ. ജെ.ജോസഫിന്റെ സ്മരണ സമര മുഖങ്ങളിൽ എന്നും ആവേശം ഉണ്ടാക്കും: മന്ത്രി വി ശിവൻകുട്ടി

Spread the love

തൊഴിലാളിവർഗ്ഗ പ്രസ്ഥാനങ്ങളുടെ സമരമുഖങ്ങളിൽ ഒ. ജെ. ജോസഫിന്റെ സ്മരണ വലിയ ആവേശം ഉണ്ടാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സമര മുഖങ്ങളിൽ പ്രവർത്തകർക്ക് എന്നും ആവേശം ഉണ്ടാക്കിയ നേതാവാണ് ഒ ജെ ജോസഫ് എന്നും മന്ത്രി പറഞ്ഞു.

സ.ഒ.ജെ. അനുസ്മരണദിനത്തിൽ കേരള ഗവൺമെന്റ് പ്രസസ് എംപ്ലോയീസ് യൂണിയൻ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിലും വിദ്യാഭ്യാസ അവാർഡ് വിതരണ ചടങ്ങിലും സ്വീകരണച്ചടങ്ങിലും പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രസ്ഥാനത്തോട് കൂറുള്ള അടിയുറച്ച മാർക്സിസ്റ്റ് ആയിരുന്നു ഒ. ജെ.ജോസഫ്. ജീവിതകാലം മുഴുവൻ തൊഴിലാളികൾക്കും സാധാരണ ജനങ്ങൾക്കും വേണ്ടി പ്രവർത്തിച്ച നേതാവ് ആയിരുന്നു ഒ. ജെ. ജോസഫ് എന്നും മന്ത്രി പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും മുതിർന്ന സി. പി. ഐ. എം. നേതാവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന സഖാവ് ഒ. ജെ. ജോസഫ് അന്തരിച്ചിട്ട് 30 വർഷം തികയുന്നു. രാഷ്ട്രീയ ജീവിതത്തിനിടെ കൊടിയ മർദ്ദനമേറ്റു. നിരവധി തവണ ജയിൽവാസം അനുഷ്ഠിച്ചു. വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞു.

1968 ൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആയ സ. ഒ. ജെ. ജോസഫ് 1981ൽ രാജ്യസഭാ അംഗമായും പ്രവർത്തിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *