വിസ്കോണ്‍സിന്‍: വിസ്കോണ്‍സിന്‍ മില്‍വാക്കിയില്‍ ഞായറാഴ്ച നടന്ന ക്രിസ്മസ് പരേഡിലേക്ക് വാഹനം ഇടിച്ചു കയറ്റിയ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ച് ആയി. നാല്പതോളം പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 12 ലധികം പേര് കുട്ടികളാണെന്ന് അധികൃതര്‍ അറിയിച്ചു. 6 കുട്ടികളുടെ നിലഗുരുതരമാണ്.
സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഡറല്‍ ബ്രൂക്സിനെ(39) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയാണ് ഡറല്‍. ഡറലുമായി ചരിചയമുള്ള ആരും തന്നെ പരേഡിലുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
മില്‍വാക്കി ഡാന്‍സിങ് ഗ്രാനീസിലെ അംഗങ്ങളില്‍ ഒരാള്‍ മരിക്കുകയും, പലര്‍ക്കും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അതിദാരുണവും, ഭീകരവുമായ ആക്രമണമെന്നാണ് പ്രസിഡന്റ് ബൈഡന് പ്രതികരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ ബൈഡന് അനുശോചനം അറിയിച്ചു.