പുതുവത്സര ദിനത്തിൽ സമ്പൂർണ്ണ ഇ-ഓഫീസുമായി പൊതുമരാമത്ത് വകുപ്പ്

സംസ്ഥാനതല പ്രഖ്യാപനം ഇന്ന് (ജനുവരി 1) തിരുവനന്തപുരത്ത്. പുതുവർഷത്തിൽ പൊതുമരാമത്ത് വകുപ്പിലെ മുഴുവൻ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നിലവിൽ വരും. വകുപ്പിലെ 716 ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം സജ്ജമാക്കി കഴിഞ്ഞു. സമ്പൂർണ്ണ ഇ-ഓഫീസ് പ്രഖ്യാപനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്... Read more »

പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുകയാണ് :മുഖ്യമന്ത്രി പിണറായി വിജയൻ

ഏവർക്കും ഹൃദയപൂർവ്വം പുതുവത്സരാശംസകൾ. അസാധാരണമായ പ്രതിസന്ധികൾ നേരിടേണ്ടി വന്ന വർഷമാണ് കടന്നു പോയത്. ഒത്തൊരുമിച്ചു ചെറുത്തു നിന്നിട്ടും കോവിഡ് രണ്ടാം തരംഗം ലോകമെമ്പാടും തീർത്ത ദുരന്തത്തിൻ്റെ അലയൊലികൾ നമ്മുടെ നാടിനെയും ബാധിച്ചു. അപ്രതീക്ഷിതമായ പ്രകൃതി ക്ഷോഭവും പ്രശ്നങ്ങൾ സൃഷ്ടിച്ചു. കോവിഡ് മഹാമാരി കാരണം ഉടലെടുത്ത... Read more »

കശുവണ്ടി വ്യവസായികളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഫോര്‍മുലയായി പത്ത് കോടി വരെ വായ്പയെടുത്തവരുടെ പലിശ എഴുതിത്തള്ളും

കശുവണ്ടി വ്യവസായികളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഫോര്‍മുലയായി പത്ത് കോടി വരെ വായ്പയെടുത്തവരുടെ പലിശ എഴുതിത്തള്ളും കൊല്ലം: സ്വകാര്യ കശുവണ്ടി വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഫോര്‍മുല തയ്യാറായതായി വ്യവസായ മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.... Read more »

2024 ഓടെ എല്ലാ ഗ്രാമങ്ങളിലും ശുദ്ധമായ കുടിവെള്ളം

കാരാപ്പുഴയില്‍ ജലസേചന ടൂറിസത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും- മന്ത്രി റോഷി അഗസ്റ്റിന്‍വയനാട്: ജില്ലയിലെ കാരാപ്പുഴ അണക്കെട്ടിനോട് ചേര്‍ന്ന് വിപുലമായ ഇറിഗേഷന്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍. ജലവിഭവ വകുപ്പിന്റെ ജില്ലയിലെ വിവിധ പദ്ധതികളുടെ നിര്‍വ്വഹണ... Read more »

കെഎസ്ആര്‍ടിസിയിലെ മില്‍മ ഫുഡ് ട്രക്ക് രണ്ടുമാസം പിന്നിടുന്നു

പ്രതിമാസം വരുമാനം 20,000 പാലക്കാട്: മലബാര്‍ മില്‍മയുടെ എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴില്‍ ന്യായമായ വിലയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക ലക്ഷ്യമിട്ട് മില്‍മ മലബാര്‍ മേഖല യൂണിയനും കെഎസ്ആര്‍ടിസിയും സംയുക്തമായി നടപ്പാക്കുന്ന ഫുഡ് ട്രക്ക് പദ്ധതി (‘ഷോപ് ഓണ്‍ വീല്‍’) വിജയകരമായി രണ്ടു മാസം പിന്നിടുന്നു.... Read more »

ചിക്കാഗോ ഇന്റര്‍നാഷ്ണല്‍ ഇന്‍ഡി ചലച്ചിത്രമേളയ്ക്ക് പരിസമാപ്തി

ചിക്കാഗോ ഇന്റര്‍നാഷ്ണല്‍ ഇന്‍ഡി ചലച്ചിത്രമേളയ്ക്ക് പരി സമാപ്തിയായി. അമേരിക്കന്‍ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവലിന്റെ ആദ്യപതിപ്പ് കോവിഡിനെത്തുടര്‍ന്ന് ഓൺ ലൈൻ ഫിലിം ഫെസ്‌ററിവലായാണ് ഇത്തവണ സംഘടിപ്പിച്ചത്. ദേശീയ പുരസ്‌കാര ജേതാവും അക്കാദമി കൗണ്‍സിലിലെ അംഗവുമായ പ്രശസ്ത ശബ്ദലേഖകന്‍ അമൃത് പ്രീതം ആയിരുന്നു... Read more »

വെടിയേറ്റിട്ടും കൊലയാളിയെ വെടിവച്ചു വീഴ്ത്തിയ ഓഫീസര്‍ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹം

കൊളറാഡോ : തിങ്കളാഴ്ച വൈകീട്ട് ഡെന്‍വര്‍ കൊളറാഡോയില്‍ അഞ്ചു പേരെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ചു വീഴ്ത്തിയ ലേക്ക് വുഡ് പോലീസ് ഏജന്റ് ആഷ്ലി ഫെറിസിന് (28) അഭിനന്ദനങ്ങളുടെ പ്രവാഹം . ഇവരെ കുറിച്ചുള്ള വിവരം പോലീസ് ഇന്നലെയാണ് വെളിപ്പെടുത്തിയത് . വിവിധ സ്ഥലങ്ങളില്‍... Read more »

യു.എസ്. ഏകദിന കോവിഡ് കേസ്സുകളില്‍ റിക്കാര്‍ഡ്. 24 മണിക്കൂറില്‍ 486000 പുതിയ കേസ്സുകള്‍

വാഷിംഗ്ടണ്‍: പാന്‍ഡമിക് ആരംഭിച്ചതിനുശേഷം ലോകരാഷ്ട്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഏകദിന കോവിഡ് കേസ്സുകള്‍ മറികടന്ന് ഡിസംബര്‍ 30 വ്യാഴാഴ്ച യു.എസ്സില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു ആറു മില്യന്‍! സെന്റേഴ്‌സ് ഫോര്‍ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ വ്യാഴാഴ്ച ഔദ്യോഗികമായി പുറത്തുവിട്ടതാണ് പുതിയ വിവരങ്ങള്‍. കണ്‍ക്റ്റികട്ട്, ഡലവയര്‍, ഫ്‌ളോറിഡാ,... Read more »

മലയാളി വിമുക്ത സൈനികൻ അമേരിക്കയിൽ വെടിയേറ്റ് മരിച്ചു – ആസാദ് ജയന്‍

ഡാലസ്: മലയാളി വിമുക്ത സൈനികൻ അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു . ടെക്‌സാസിലെ എൽ പസോയിൽ നടന്ന വെടിവെയ്പ്പിൽ ഇമ്മാനുവേൽ വിൻസെന്റ് പകലോമറ്റമാണ് (ജെയ്സൺ) വെടിയേറ്റ് മരിച്ചത്. രാവിലെ 11നു ജോൺ കണ്ണിൻഗാമിലെ പാർക്കിംഗ് ഏരിയയിൽ അക്രമി ഇമ്മാനുവേൽ വിൻസെന്റിന്‌ നേർക്ക് വെടിയുതിർക്കുകയായിരുന്നു . അക്രമിയെയും... Read more »

ന്യുയോര്‍ക്കില്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 67,090 കോവിഡ് കേസുകള്‍

ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് സംസ്ഥാനത്ത് ബുധനാഴ്ച 67,090 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഗവര്‍ണര്‍ കാത്തി ഹോച്ചില്‍ അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 64.5% വര്‍ധനവാണ് ഉണ്ടായത്. ബുധനാഴ്ച 362594 പേര്‍ക്കാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. കോവിഡിനെ തുടര്‍ന്ന് ന്യുയോര്‍ക്കില്‍ 97 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ഗവര്‍ണര്‍... Read more »

ഡാലസ് കൗണ്ടി വീണ്ടും കോവിഡ് റെഡ് അലര്‍ട്ടിലേക്ക്

ഡാലസ് : ഡാലസ് കൗണ്ടിയില്‍ കോവിഡ് 19 കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കോവിഡ് ഭീഷിണിയുടെ ലെവല്‍ റെഡിലേക്ക് ഉയര്‍ത്തുകയാണെന്ന് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് അറിയിച്ചു. കൗണ്ടി പബ്ലിക് ഹെല്‍ത്ത് കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് റെഡ് ലവല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയേക്കാള്‍ ആശുപത്രിയില്‍... Read more »

ഡോക്ടർ പി. എ. ഇബ്രാഹീം ഹാജി കറകളഞ്ഞ മനുഷ്യ സ്‌നേഹി” ഇ.ടി. മുഹമ്മദ് ബഷീർ എം. പി.

ഡാളസ്: വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജി നിഷ്കളങ്കനായ മാനുഷ്യ സ്നേഹിയും വേർഡ് മലയാളി കൗൺസിലിന്റെ കരുത്തുറ്റ നേതാവുമായിരുന്നു എന്ന് പൊന്നാനി എം. പി. ഇ. ടി. മുഹമ്മദ് ബഷീർ പറഞ്ഞു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനും ദുബായിൽ... Read more »