ക്രിസ് കുമോയെ സി.എന്‍.എന്‍. സസ്‌പെന്റ് ചെയ്തു

Spread the love

വാഷിംഗ്ടണ്‍ ഡി.സി.: സി.എന്‍.എന്‍. ഹോസ്‌റ്‌റ് ക്രിസ് കുമോയെ സി.എന്‍.എന്‍. അനിശ്ചിതകാലത്തേക്ക് സസ്‌പെന്റ്‌ ചെയ്തു. ചൊവ്വാഴ്ച(നവംബര്‍ 30)യാണ് ഇതു സംബന്ധിച്ചു അറിയിപ്പുണ്ടായത്.

Picture

സഹോദരനും, ന്യൂയോര്‍ക്ക് ഗവര്‍ണ്ണറുമായ ആന്‍ഡ്രൂ കുമോയുടെ ലൈംഗീകാരോപണ കേസ്സില്‍ അതിര് വിട്ട് ഇടപ്പെട്ടതായി ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ഓഫീസ് പുറത്തുവിട്ട രേഖകളില്‍ പരാമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ക്രിസ് കുമോയെ സസ്‌പെന്റ് ചെയ്യാന്‍ സി.എന്‍.എന്‍. തീരുമാനിച്ചത്.

12 സ്ത്രീകളാണ് ഗവര്‍ണ്ണര്‍ ആഡ്രൂ കുമോക്കെതിരെ ലൈംഗീകാരോപണ കേസ്സുകള്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

സഹോദരന്റെ സ്റ്റാഫിന് ലൈംഗീകാരോപണ കേസ്സില്‍ ഉപദേശം നല്‍കിയതായി ക്രിസ് കുമോ തന്നെ സമ്മതിച്ചിരുന്നു. ഇതു സി.എന്‍.എന്‍. നിലവിലുള്ള നിയമങ്ങള്‍ക്ക് എതിരാണെന്ന് സി.എന്‍.എന്‍. വക്താവ് അറിയിച്ചു. ക്രിസ് അയച്ച പല ട്വിറ്റര്‍ സന്ദേശങ്ങളും സി.എന്‍.എന്‍.ന് ലഭിച്ചിരുന്നു.

ഗവര്‍ണ്ണര്‍ ആഡ്രൂ കുമോ തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നേരത്തെ വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഗവര്‍ണ്ണര്‍ക്ക് സ്ഥാനമൊഴിയേണ്ടി വന്നിരുന്നു. സി.എന്‍.എന്നിലെ ജനപ്രിയ ഹോസ്‌റ്‌റായിരുന്നു ക്രിസ് കുമോ.

 

Author

Leave a Reply

Your email address will not be published. Required fields are marked *