ഡാളസ് : മുല്ലശ്ശേരിയില്‍ ജേക്കബ് സ്റ്റീഫന്‍ (രാജു, 84) ഡാളസ്സില്‍ അന്തരിച്ചു. ഡാളസ് പാര്‍ക്ക് ലാന്റ് ആശുപത്രിയില്‍ ദീര്‍ഘകാലം റേഡിയോഗ്രാഫറായിരുന്നു.
ക്രൈസ്‌റ്‌റ് ദ കിംഗ് ക്‌നാനായ കാത്തലില്‍ ചര്‍ച്ച് അംഗമാണ്.
ഭാര്യ: ഏലാമ ജേക്കബ്. മക്കള്‍: ബെന്നി ജേക്ക്ബ്, രാജീവ് ജേക്കബ്, ഷെല്‍ബി ജേക്കബ്, ജോബി ജേക്കബ്, അലക്‌സിസ് ജേക്കബ്.
പൊതു ദര്‍ശനം: ഡിസംബര്‍ 3 വൈകീട്ട് 6-8 വരെ. സ്ഥലം : ക്രൈസ്റ്റ് ദ കിംഗ് ക്‌നാനായ കാത്തലിക് ചര്‍ച്ച് വെബു ചാപ്പല്‍-ഡാളസ്.
സംസ്‌ക്കാര ശുശ്രൂഷ: ഡിസംബര്‍ 4. 9.30-10AM. സേക്രട്ട് ഹാര്‍ട്ട് കാത്തലിക്ക് ചര്‍ച്ച്് , റോലറ്റ്-75089.
തുടര്‍ന്ന് സേക്രട്ട് ഹാര്‍ട്ട് സെമിത്തേരിയില്‍ സംസ്‌ക്കാരം.
ഡാളസ് കേരള അസ്സോസിയേഷന്‍ ആദ്യകാല അംഗമായ ജേക്കബ് സ്റ്റീഫന്റെ നിര്യാണത്തില്‍ അസ്സോസിയേഷന്‍ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി സെക്രട്ടറി പ്രദീപ് നാഗന്തൂലില്‍ അറിയിച്ചു.