ഇസാഫ് ബാങ്ക് ശാഖ അഗളിയിൽ പ്രവർത്തനം ആരംഭിച്ചു

Spread the love

പാലക്കാട്: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ശാഖ പാലക്കാട് അഗളിയിൽ പ്രവർത്തനം ആരംഭിച്ചു. ശാഖയുടെ ഉദ്ഘാടനം അട്ടപ്പാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻറ് മരുതി മുരുകൻ നിർവ്വഹിച്ചു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡി യും സി.ഇ.ഒ യുമായ കെ. പോൾ തോമസ് ചടങ്ങിൽ അധ്യക്ഷനായിരുന്നു.

 

ഇസാഫ് ബാങ്ക് ചെറുകിട വ്യവസായ വായ്പ വിതരണത്തിന് | Business News | Malayalam News | Manorama Online

ശാഖയുടെ എ.ടി.എം. കൗണ്ടറിന്റെ ഉദ്ഘാടനം അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക ലക്ഷ്മണനും ക്യാഷ് കൗണ്ടറിൻറെ ഉദ്ഘാടനം പുതുർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജ്യോതി അനിൽ കുമാറും നിർവ്വഹിച്ചു. ശാഖയിലെ മൈക്രോ ബാങ്കിങ് ഡിവിഷൻ ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാമ മൂർത്തി ഉദ്‌ഘാടനം ചെയ്തു. അയ്യപ്പനും കോശിയും സിനിമയിലൂടെ പ്രശസ്തയായ നഞ്ചിയമ്മ, ഇസാഫ് ബാങ്ക് റീട്ടെയിൽ ലയബിലിറ്റി ഹെഡ് സുദേവ് കുമാർ, ബ്രാഞ്ച് മാനേജർ പ്രവീൺ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാജു ജി, വാർഡ് മെമ്പർമാരായ മഹേശ്വരി, കണ്ണമ്മ, മിനി ജി. കുറുപ്പ്, ഫോറെസ്റ്റ് റേഞ്ച് ഓഫീസർ സുബൈർ എന്നിവരും സംസാരിച്ചു. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശത്തുമായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന് 552 ശാഖകളും 46 ലക്ഷം ഉപഭോക്താക്കളുമുണ്ട്.

Report : TONY.L.THERATTIL (Senior Account Executive)

Author

Leave a Reply

Your email address will not be published. Required fields are marked *