പത്തു ജില്ലകളിൽ ‘നിയുക്തി 2021’ തൊഴിൽ മേള

Spread the love

20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടത്തുന്ന ‘നിയുക്തി 2021’ മെഗാ തൊഴിൽ മേള ശേഷിക്കുന്ന ജില്ലകളിൽ ഡിസംബർ 11 മുതൽ ജനുവരി 8 വരെ നടക്കും.
എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെ നടക്കുന്ന തൊഴിൽ മേളകളിലൂടെ സ്വകാര്യ മേഖലയിലെ 25,000 തൊഴിലുകൾ ഉദ്യോഗാർഥികൾക്ക് ലഭിക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്.

ആയിരത്തിലധികം തൊഴിൽദാതാക്കളും 50000-ത്തിലധികം ഉദ്യോഗാർഥികളും പങ്കെടുക്കുന്ന തൊഴിൽമേളയിൽ, ഐ.ടി, ടെക്സ്റ്റയിൽസ് ജൂവലറി, ഓട്ടോമൊബൈൽസ്, അഡ്മിനിസ്‌ട്രേഷൻ മാർക്കറ്റിങ്, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ എന്നിവയിലേതടക്കമുള്ള പ്രമുഖ കമ്പനികൾ പങ്കെടുക്കും.
തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗദായകർക്കും ഉദ്യോഗാർഥികൾക്കും ഓൺലൈൻ രജിസ്‌ട്രേഷൻ www.jobfest.kerala.gov.in ൽ നടത്താം. തൊഴിൽ മേളകളുടെ വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. ഇടുക്കി, ആലപ്പുഴ, വയനാട,് കണ്ണൂർ ജില്ലകളിൽ നിയുക്തി തൊഴിൽ മേള സംഘടിപ്പിച്ചു. തുടർന്നുള്ള ജോബ് ഫെയർ നടത്തപ്പെടുന്ന ജില്ലകൾ, തീയതി സെന്റർ എന്നിവ താഴെ പറയുന്നു.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – തിരുവനന്തപുരം, ഡിസംബർ 11, യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനിയറിങ് കാര്യവട്ടം.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് -കൊല്ലം, ഡിസംബർ 18, ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്- പത്തനംതിട്ട, ഡിസംബർ 21, മാക് ഫാസ്റ്റ് കോളേജ് തിരുവല്ല.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – കോട്ടയം, ഡിസംബർ 18, ബസേലിയസ് കോളേജ്, കോട്ടയം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – എറണാകുളം, ഡിസംബർ 11, സെന്റ് പോൾസ് കോളേജ് കളമശ്ശേരി.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് -തൃശൂർ, ഡിസംബർ 20, തൃശൂർ സെന്റ് തോമസ് കോളേജ്.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – പാലക്കാട്, ഡിസംബർ 11, ഗവണ്മെന്റ് വിക്ടോറിയ കോളേജ്, പാലക്കാട്.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – മലപ്പുറം, ഡിസംബർ 22, മഅദിൻ പോളിടെക്‌നിക് കോളേജ്, മലപ്പുറം.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – കോഴിക്കോട്, ഡിസംബർ 18, ഗവൺമെന്റ് എൻജിനിയറിങ് കോളേജ് വെസ്റ്റ് ഫീൽ കോഴിക്കോട്.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – കാസർഗോഡ്, ജനുവരി 8, കാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ് & സയൻസ് കോളേജ്.
രാവിലെ 9 മുതൽ വൈകീട്ട് 5 മണി വരെയാണ് ജോബ്‌ഫെയറുകൾ നടക്കുക.

Author

Leave a Reply

Your email address will not be published. Required fields are marked *