ന്യൂജേഴ്‌സി : മലങ്കര ഓർത്തഡോൿസ് സഭയിലെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ കീഴിലുള്ള മിഡ്‌ലാൻഡ് പാർക്ക് സൈന്റ്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയ വികാരിയും ഏറെ നാളുകളായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുന്നതുമായ ഫാ ബാബു കെ മാത്യു ന്യൂയോർക് ആസ്ഥാനമാക്കിയുള്ള സൈന്റ്റ് വ്ലാദിമിർ സെമിനാരിയിലും , യൂണിഫിക്കേഷൻ തിയളോജിക്കൽ സെമിനാരിയിലുമായി കഴിഞ നാലു വർഷമായി നടത്തി വരുന്ന ഗവേഷണങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രബന്ധത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി
“അത്യാധുനിക സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലെ ഇന്ത്യൻ വംശജരായ യുവതലമുറയിൽ കണ്ടുവരുന്ന മലങ്കര ഓർത്തഡോൿസ് ആരാധനാ കുർബാന സംവിധാനത്തോടുള്ള
അനാസ്ഥമനോഭാവവും പരിശുദ്ധ പുരോഹിത്യ ശ്രുശൂഷയിലെ വെല്ലുവിളികളും ” എന്ന വിഷയത്തെ ആശപഥമാക്കിയാണ് ഫാ ബാബു കെ മാത്യു പ്രബന്ധം അവതരിപ്പിച്ചത്
മലങ്കര ഓർത്തഡോൿസ് കുടിയേറ്റ സമൂഹത്തിലെ യുവതലമുറയിൽ കണ്ടുവരുന്ന ആത്മീയ വിരസതയും, അതോടനുബന്ധിച്ചുള്ള പ്രശ്നങ്ങളെയും സംബന്ധിച്ചു കഴിഞ്ഞ ഏതാനും വർഷങ്ങളായി നടത്തിയ
സമഗ്രമായ പഠനത്തിന്റെ വെളിച്ചത്തിലാണ് പ്രസ്തുത പ്രബന്ധം തയ്യാറാക്കിയത്
ഫാ ബാബു കെ മാത്യു 1973 -77 ‘ഇൽ ഓർത്തഡോൿസ് തിയളോജിക്കൽ സെമിനാരിയിൽ നിന്ന് ബി ഡി ബിരുദവും , 1978 -80 ഇൽ ബാംഗ്ലൂർ യുണൈറ്റഡ് തിയളോജിക്കൽ കോളേജിൽ നിന്ന് മാസ്റ്റർ ഓഫ് തീയോളജിയും കരസ്ഥമാക്കി . 1980 -83 വരെ ലിയോണാർഡ് തിയളോജിക്കൽ കോളേജ് , ജബൽപൂർ , മധ്യപ്രദേശിൽ ചർച് ഹിസ്റ്ററി പ്രൊഫസർ ആയി സേവനമനുഷ്ഠിച്ച ശേഷം 1984 ‘ൽ അമേരിക്കയിൽ കുടിയേറിയ ഫാ ബാബു കെ മാത്യു ന്യൂജേഴ്‌സിയിലെ സൈന്റ്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയ വികാരിയായി തുടരുന്നു .
ഭാര്യ മോളി കടമ്പനാട് പുത്തൻവീട്ടിൽ (കൊച്ചും വീട്ടിൽ കിഴക്കേതിൽ) കുടുംബാംഗമാണ് . മക്കൾ റോബിൻ, ജേസൺ, കെവിൻ. മരുമക്കൾ മേരി, മിറിയം, ക്രിസ്റ്റൽ എന്നിവരും ജാക്സൺ, പെനെലോപ് , സോയി കൊച്ചുമക്കളുമാണ്
ഫാ മാത്യു കെ മാത്യു അടൂർ മൂന്നാളം കലതിവിളയിൽ (കണിയാൻ തുണ്ടിൽ ) പരേതനായ തര്യൻ മത്തായിയുടെയും സാറാമ്മയുടെയും മകനാണ് . അടൂർ കണ്ണംകോട് സൈന്റ്റ് തോമസ് കത്തീദ്രൽ ഇടവകാംഗമാണ് . സഹോദരങ്ങൾ : മാത്യു തര്യൻ, മാത്യു കോശി , സാലി എബ്രഹാം, ലിസി റോയ്, എബി തര്യൻ.
റിപ്പോർട്ട് : Jinesh Thampi