കേരളത്തിന് പാരിസ്ഥിതികവും സാമൂഹ്യവും സാമ്പത്തികവുമായ ആഘാതം സൃഷ്ടിക്കുന്ന കെ-റെയില്‍പദ്ധതി (സില്‍വര്‍ലൈന്‍) ക്കെതിരായ യുഡിഎഫ്
പ്രതിഷേധത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.സെക്രട്ടേറിയറ്റിനു മുന്നിലും സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പത്ത് ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലുമാണ് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചത്.
ജനകീയ മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലക്ടറേറ്റിനു മുന്നില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന് നിര്‍വഹിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ ധര്‍ണ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി ഉദ്ഘാടനം ചെയ്തു.രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തിയത്.
കോട്ടയം കളക്ടറേറ്റിന് മുന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോഴിക്കോട് പി കെ കുഞ്ഞാലിക്കുട്ടിയും പത്തനംതിട്ട മോന്‍സ് ജോസഫും ആലപ്പുഴ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും കൊല്ലത്ത് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസും തൃശ്ശൂരില്‍ ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍സെക്രട്ടറി ജി ദേവരാജനും മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും കണ്ണൂരില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദീഖഎംഎല്എയും കാസര്‍ഗോഡ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമും ജനകീയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് കക്ഷി നേതാക്കളായ അനൂപ് ജേക്കബ് എംഎല്‍എ എറണാകുളത്തും, പ്രേമചന്ദ്രന് എംപി കൊല്ലത്തും സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണ്‍ സെക്രട്ടറിയേറ്റിന് മുന്നിലും നാഷണല്‍ ജനതാദള്‍ പ്രസിഡന്റ് ജോണ്‍ ജോണ്‍ തിരുവനന്തപുരത്തും മാണി സി കാപ്പന് എംഎല്‍എ കോട്ടയത്തും അഡ്വക്കേറ്റ് രാജന്‍ബാബു ആലപ്പുഴയിലും പങ്കെടുത്തു. സംസ്ഥാന വ്യാപകമായി നടന്ന സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ മാര്‍ച്ചില്‍ 25000 യുഡിഎഫ് പ്രവര്‍ത്തകരും 5000 കെ റെയില്‍ പദ്ധതിയുടെ പേരില്‍ കുടിയൊഴിപ്പിക്കുന്നവരും പങ്കെടുത്തതായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് പറഞ്ഞു.