ന്യൂയോർക് : ഇന്ത്യന്‍ വംശജരായ 66 പേര് ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം പ്രവര്‍ത്തിക്കുന്നതായി ഭീകര വാദത്തെ കുറിച്ച് യു.എസ് വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട്.ഡിപ്പാർട്മെന്റ് ബ്യുറോ ഓഫ് കൌണ്ടർ ടെർറോറിസം ഡിസംബർ 16 നു പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈവിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്
സെപ്റ്റംബറില്‍ കേരളം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നായി അല്‍ഖാഇദക്കാരെന്ന് കരുതപ്പെടുന്ന 10 പേരും പിടിയിലായി.2013ല്‍ ബോധ്ഗയയില്‍ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ജമാഅത്തുല്‍ മുജാഹിദീനിന്റെ ഉപമേധാവി അബ്ദുല്‍ കരീമിനെ കൊല്‍ക്കത്ത പൊലീസ് തീവ്രവാദ വിരുദ്ധ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് മേയ് 29ന് അറസ്റ്റ് ചെയ്തു.തെക്കന്‍ സംസ്ഥാനങ്ങളിലെയും മറ്റും ഓണ്‍ലൈന്‍ വഴിയുള്ള ഭീകരസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നേരിടാനും എന്‍.ഐ.എ നടപടി സ്വീകരിച്ചിട്ടുണ്ട്.റഷ്യയുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാല പ്രതിരോധ ബന്ധം തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നുണ്ടെന്നും റിപ്പോര്ട്ട്കൂട്ടിച്ചേര്ത്തു.