5000ഓളം പുതിയ ഗുണഭോക്താക്കളിലേക്ക് സേവനങ്ങളെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് ശാഖയാരംഭിച്ച് നിവ ബുപ
കോഴിക്കോട് മാത്രം 1,100ഓളം പുതിയ ഏജന്റുകളെ സൃഷ്ടിക്കുവാനൊരുങ്ങുന്നു
അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഏകദേശം 4 കോടി രൂപയോളം പ്രീമിയം ഉയര്‍ത്തി പത്തിരട്ടി വര്‍ദ്ധനവുണ്ടാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം
കോഴിക്കോടിലെ പതിനാറ് ആശുപത്രികളില്‍ നിന്നും, രാജ്യമെമ്പാടുമുള്ള 7900ല്‍ പരം ആതുരശാലകളില്‍ നിന്നും നിവ ബുപയുടെ ഉപഭോക്താക്കള്‍ക്ക് ധനരഹിത ചികിത്സ സ്വീകരിക്കാം
ദേശീയ തലത്തില്‍ 2023-24ലോടെ നിവ ബുപ 600ഓളം നഗരങ്ങളിലേക്ക് വ്യാപിക്കും
കോഴിക്കോട്: ഇന്ത്യയിലെ തന്നെ മുന്‍നിര ആരോഗ്യ ഇന്‍ഷുറന്‍സ് ദാതാക്കളായ നിവ ബുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇനി മുതല്‍ കോഴിക്കോടും. നിവ ബുപയുടെ പ്രാദേശിക വികസനത്തിന്റെ ഭാഗമായാണ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ചുരുങ്ങിയത് 5000 പേരിലേക്കെങ്കിലും സേവനമെത്തിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ശാഖ ആരംഭിക്കുന്നത്. നിവ ബുപയെ രാജ്യമൊട്ടാകെ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അടുത്തിടെ 80ഓളം ഓഫീസുകളും പ്രവര്‍ത്തനമാരംഭിച്ചിരുന്നു. നിവ ബുപയുടെ കേരളത്തിലെ മൂന്നാമത്തെ സംരംഭമാണ് കോഴിക്കോട് ശാഖ. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് മറ്റ് രണ്ട് ശാഖകള്‍.
കോഴിക്കോട് ശാഖയാരംഭിക്കുന്നതിലൂടെ ഏകദേശം 4 കോടിയുടെ വളര്‍ച്ച, പത്തിരട്ടി പോളിസി വര്‍ദ്ധനവാണ് കമ്പനി ഉറ്റുനോക്കുന്നത്. 2025-26ഓടെ 1,100 പുതിയ ഏജന്റുകളെ കൂടി കമ്പനിയുടെ ഭാഗമാക്കി വ്യവസായികമായും വളരുവാനാണ് നിവ ബുപയുടെ ലക്ഷ്യം. കൃത്യമായ പരിശീലനത്തിലൂടെ സ്ത്രീകളെയും വീട്ടമ്മമാരെയും ഇന്‍ഷുറന്‍സ് ഏജന്റുകളാക്കി മാറ്റി, അവര്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടികൊടുത്തുകൊണ്ടാകും നിവ ബുപ ഇത് സാധ്യമാക്കുക. കോഴിക്കോട് 16 ആശുപത്രികളിലും രാജ്യത്താകെ 7900ലധികം ആശുപത്രികളിലും നിവ ബുപ ഉപഭോക്താക്കള്‍ക്ക് പണമില്ലാതെ തന്നെ ചികിത്സ തേടാന്‍ സാധിക്കും.
‘നിവ ബുപയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായൊരു മാര്‍ക്കറ്റാണ് കേരളം. അതിനാല്‍ തന്നെ കൂടുതല്‍ പേരിലേക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് എത്തിക്കുവാനായി കോഴിക്കോടും നിവ ബുപയുടെ ശാഖ തുടങ്ങുന്നതില്‍ അതിയായ സന്തോഷമുണ്ട്. രാജ്യത്തെ ഓരോ പൗരനും മികവുറ്റ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനും, ഉന്നത ചികിത്സ സേവനങ്ങളും ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്നത്തെ ഉപഭോക്താക്കളുടെ ആവശ്യകതകള്‍ തിരിച്ചറിഞ്ഞ് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുകയെന്നതിലാണ് ഞങ്ങള്‍ ശ്രദ്ധ ചെലത്തുന്നത്.’ നിവ ബുപയുടെ റിറ്റെയില്‍ സെയില്‍സ് ഡയറക്ടറായ അന്‍ഖുര്‍ ഖര്‍ബന്ധ പറഞ്ഞു.
ഹെല്‍ത്ത് ഇന്‍ഷുറന്‍സിനെ കൂടുതല്‍ ജനകീയമാക്കുകയെന്ന ഉദ്ദേശത്തോടെ ‘സിന്ധഗി കൊ ക്ലെയിം കര്‍ ലെ’ എന്ന പേരില്‍ ഒരു ക്യാംപെയിന്‍ നിവ ബുപ അവതരിപ്പിച്ചിരുന്നു. ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ടിരിക്കുന്ന ഭീതി ഒഴിവാക്കി അതിനെ സ്വീകാര്യമാക്കുകയെന്ന ലക്ഷ്യത്തോടെയാരംഭിച്ച ക്യാംപെയിനിലൂടെ ഉപഭോക്താക്കളുടെ ജിവിതത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കാനും, അതിനോട് ചുറ്റുപറ്റിയുള്ള പൊള്ളത്തരങ്ങളെ അപ്പാടെ പൊളിച്ചെഴുതാനും യഥാര്‍ത്ഥ ഉദ്ദേശം ബോധ്യപ്പെടുത്താനും നിവ ബുപയ്ക്ക് സാധിച്ചു.
ഒരു പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുള്ള ഭാരതത്തിലെ തന്നെ ഏറ്റവും വിശ്വസ്ഥരായ ആരോഗ്യ ഇന്‍ഷുറന്‍സ് ദാതാക്കളാണ് നിവ ബുപ. ഉപഭോക്താക്കള്‍ക്ക് ഗുണകരമായ വിവിധ തരം സേവനങ്ങളാണ് നിവ ബുപ നല്‍കി വരുന്നത്. 80 ശതമാനത്തോളം ധനരഹിത പ്ലാനായ റിയശ്ശര്‍, സീനിയര്‍ ഫസ്റ്റ്, പേഴ്സണല്‍ ആക്സിഡന്റ് പ്ലാന്‍, ഹെല്‍ത്ത് കമ്പാനിയന്‍, ഗോആക്ടീവ്, ഹെല്‍ത്ത് പ്രീമിയ, ഹെല്‍ത്ത് പള്‍സ് തുടങ്ങിയ നിരവധി ആരോഗ്യ സ്‌കീമുകളാണ് നിവ ബുപ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. അപകടങ്ങളില്‍ സഹായകരമാകുന്ന രീതിയില്‍ ഒരു നിശ്ചിത തുക ലഭിക്കുന്ന ഹെല്‍ത്ത് അശ്ശറന്‍സ് പ്ലാന്‍, ഹോസ്പിക്യാഷ് ആന്‍ഡ് ക്രിട്ടിക്കല്‍ ഇല്‍നസ് കവര്‍, ഹെല്‍ത്ത് റീച്ചാര്‍ജ് – സൂപ്പര്‍ ടോപ് അപ്പ് പ്ലാന്‍ തുടങ്ങിയവും നിവ ബുപയുടെ ശ്രേദ്ധയമായ സ്‌കീമുകളാണ്. തുടക്കാര്‍ക്കായി ആരോഗ്യ സഞ്ജീവനി, രോഗത്തെ ആസ്പദമാക്കിയുള്ള കൊറോണ കവച്, തുടങ്ങിയ സേവനങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് അവരവര്‍ക്ക വേണ്ട രീതിയിലുള്ള സേവനങ്ങള്‍ സ്വീകരിക്കുവാനുള്ള അവസരവും നിവ ബുപയിലൂടെ ലഭ്യമാണ്. കോവിഡ് 19ന്റെ സമയത്ത്, രോഗബാധിതരായ 5000ത്തോളം ഉപഭോക്താക്കള്‍ക്ക് 409 കോടി രൂപയുടെ ധനസഹായം കമ്പനി ചെയ്തിരുന്നു, കേരളത്തില്‍ മാത്രം 4 കോടി രൂപയുടെ ധനസഹായമാണ് നിവ ബുപ നല്‍കിയത്.
റിപ്പോർട്ട് : Reshmi Kartha