ഡാളസ്: പുതുവര്‍ഷ ഈവില്‍ ഡാളസ് കൗണ്ടിയില്‍ കോവിഡ് ബാധിച്ച് 17 പേര്‍ മരിച്ചതായും, 2614 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായും ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇതോടെ ഡാളസ് കൗണ്ടിയില്‍ മാത്രം 5546 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 435153 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നോര്‍ത്ത് ടെക്‌സസില്‍ ഒമിക്രോണ്‍ കേസുകളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണെന്നും കൗണ്ടി ജഡ്ജി പറഞ്ഞു. മാസ്‌ക് ധരിക്കാതെ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

കഴിഞ്ഞ രണ്ടാഴ്ച കൗണ്ടിയില്‍ ശരാശരി ഓരോ ദിവസവും 1064 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിനു മുമ്പുള്ള 14 ദിവസങ്ങളില്‍ ശരാശരി 353 കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ആരംഭത്തില്‍ ഉണ്ടായിരുന്ന കേവിഡ് കേസുകളെക്കാള്‍ ഇരട്ടിയാണ് ഈവര്‍ഷം ഉണ്ടാരിക്കുന്നത്. മരണസംഖ്യ മൂന്നിരട്ടിയായി വര്‍ധിച്ചിരിക്കുന്നു.

പുതുവര്‍ഷ ആരംഭ ദിനത്തിനും, തുടര്‍ന്നുള്ള ഞായറാഴ്ചയും ഡാളസ് കൗണ്ടിയിലെ പല ആരാധനാലയങ്ങളും അടഞ്ഞുകിടക്കുകയാണ്. ഡാളസ് കൗണ്ടിയിലെ പല സ്റ്റേറ്റുകളിലും കോവിഡ് ഹോം ടെസ്റ്റുകളുടെ കിറ്റുകള്‍ക്ക് ക്ഷാമം നേരിടുന്നു.

Leave Comment