ഫ്ളോറിഡാ: രണ്ടു ഫ്ളോറിഡാ ഡപ്യൂട്ടികള്‍ ഒരുമാസംപ്രായമുള്ള ആണ്‍കുഞ്ഞിനെ അനാഥനാക്കി സ്വയം ജീവനൊടുക്കി.
സെന്റ് ലൂസി കൗണ്ടി ഡെപ്യൂട്ടി ക്ലെയറ്റനാണ് ജനുവരി 2ന് ആത്മഹത്യ ചെയ്തത്. ഇതിനെ തുടര്‍ന്ന് ഭാര്യയും ഡെപ്യൂട്ടി ഷെറിഫുമായ വിക്ടോറിയായും ആത്മഹത്യ ചെയ്തതായി ഡിസംബര്‍ 3 ചൊവ്വാഴ്ച കൗണ്ടി ഷെറിഫ് കെന്‍ മസ്ക്കര ഒരു പ്രസ്താവനയില്‍ അറിയിച്ചു.
മുന്‍ മറീനായ ക്ലെയ്റ്റണ്‍ ഓസ്റ്റന്ഡ് പിന്നീടാണ് ഫ്ളോറിഡാ ഡപ്യൂട്ടിയായി ജോലിയില്‍ പ്രവേശിച്ചത്.
പുതുവര്‍ഷ രാവില്‍ ഷെറിഫ് ഓഫീസില്‍ ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് വീട്ടില്‍ എത്തിചേര്‍ന്ന പോലീസ് ആത്മഹത്യ ശ്രമിച്ച ക്ലെയറ്റനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. ലൈഫ് സപ്പോര്‍ട്ടിലായിരുന്ന ക്ലെയ്റ്റനെ ഞായറാഴ്ച ലൈഫ് സപ്പോര്‍ട്ടില്‍ നിന്നും വിടുവിച്ചു. ഡിസംബര്‍ 4 ചൊവ്വാഴ്ചയാണ് ഭാര്യയും ഷെറിഫുമായ വിക്ടോറിയായുടെ മരണത്തെകുറിച്ചു പോലീസ് അറിയുന്നത്. ഇരുവരുടേയും മരണവിവരം വെളിപ്പെടുത്തുവാന്‍ പോലീസ് വിസമ്മതിച്ചു. കുട്ടിയുടെ പേരും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. വളരെ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തിയവരായിരുന്നു ഇരുവരുമെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍മ്മിച്ചു. പോലീസ് ഓഫീസര്‍മാര്‍ക്കിടയില്‍ ആത്മഹത്യ പ്രവണത വര്‍ദ്ധിച്ചുവരുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു