ട്രൂപ്പറുടെ നിയന്ത്രണം വിട്ട കാര്‍ സഹോദരന്‍ ട്രൂപ്പറുടെ കാറില്‍ ഇടിച്ചു രണ്ടു മരണം

Spread the love

നോര്‍ത്ത് കരോലിന: ട്രാഫിക്ക് സ്റ്റോപ്പില്‍ പിടികൂടിയ കാറിന്റെ ഡ്രൈവറെ അറസ്റ്റു ചെയ്യുന്നതിനിടയില്‍ മറ്റൊരു ട്രൂപ്പറുടെ കാര്‍ ഇടിച്ചു ട്രൂപ്പര്‍ ജോണ്‍ ഹോര്‍ട്ടന്‍ ഡ്രൈവറും കൊല്ലപ്പെട്ടു.

Picture2

നോര്‍ത്ത് കരോലിനായില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ട്രൂപ്പര്‍ ജോണ്‍ ഹോര്‍ട്ടന്‍ ട്രാഫിക് പരിശോധനയ്ക്കിടയില്‍ നിയമലംഘനത്തിന് മറ്റൊരു കാറിന്റെ ഡ്രൈവറെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടയില്‍ ജോണ്‍ ഹോര്‍ട്ടനെ സഹായിക്കുന്നതിനായി ജോണ്‍ഹോര്‍ട്ടന്റെ സഹോദരനും ട്രൂപ്പറുമായ ജെയിംസ് ഹോര്‍ട്ടര്‍ സംഭവ സ്ഥലത്തേക്കു കുതിക്കുന്നതിനിടയിലാണ് ജെയിംസിന്റെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ടു റോഡില്‍ നിര്‍ത്തിയിട്ടിരുന്ന സഹോദരന്‍ ജോണിന്റെ കാറിന്റെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ജോണ്‍ ഹോര്‍ട്ടനും ഡ്രൈവറും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

പതിനഞ്ചുവര്‍ഷമായി നോര്‍ത്ത് കരോലിനാ ട്രൂപ്പറായിരുന്ന ജോണ്‍ ഹോര്‍ട്ടന്റെ ആകസ്മിക നിയോഗത്തില്‍ സഹപ്രവര്‍ത്തകര്‍ അനുശോചിച്ചു. സംഭവത്തില്‍ നിസ്സാര പരിക്കേറ്റ ജെയിംസ് ഹോര്‍ട്ടനെ ചികിത്സ നല്‍കി വിട്ടയച്ചു. അപകടത്തില്‍ മരിച്ച ഡ്രൈവര്‍ സൗത്ത് കരോലിനായില്‍ നിന്നുള്ള ലൂക്ക് ബെക്കാണെന്ന് (26) പട്രോള്‍ സ്‌പോക്ക് പേഴ്‌സന്‍ ഫസ്റ്റ് സേര്‍ജന്റ് ക്രിസ്റ്റഫര്‍ നോക്‌സ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *