സുരക്ഷാരഥം മന്ത്രി ഉദ്ഘാടനം ചെയ്തു

Spread the love

സ്‌കൂള്‍ കുട്ടികള്‍ക്കായി ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് സംഘടിപ്പിക്കുന്ന ‘സുരക്ഷാരഥം’ മൊബൈല്‍ സേഫ്റ്റി ട്രെയിനിംഗ് വെഹിക്കിള്‍ മുഖേനയുള്ള പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കമലേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസവും തൊഴിലും മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

‘സുരക്ഷാരഥം’ മുഖേന 100 പരിശീലന പരിപാടികള്‍ ഓഗസ്റ്റ് 15 നകം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തും. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഡയറക്ടര്‍ പി പ്രമോദ്, വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാരി വി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മധുക്കുട്ടന്‍ വി, സ്‌കൂള്‍ പി.റ്റി.എ പ്രസിഡന്റ് നിഷാദ് വി എം, സുരക്ഷാരഥം സംസ്ഥാന കോ-ഓഡിനേറ്റര്‍ സിയാദ് ബി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *