സബ് ഇൻസ്പെക്ടർ സുരേഷ് കുമാറിന് അന്ത്യോപചാരം അർപ്പിച്ച് മന്ത്രി കെ. എൻ. ബാലഗോപാൽ

Spread the love

കഴിഞ്ഞദിവസം വാഹനാപകടത്തിൽ മരണപ്പെട്ട സബ് ഇൻസ്പെക്ടർ സുരേഷ് കുമാറിന് ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ അന്ത്യോപചാരം അർപ്പിച്ചു. കൊല്ലം എ. ആർ. ക്യാമ്പിൽ പൊതുദർശനത്തിന് വച്ച ഭൗതിക ശരീരത്തിൽ മന്ത്രി പുഷ്പചക്രം സമർപ്പിച്ചു. എം. നൗഷാദ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, സിറ്റി പോലീസ് കമ്മീഷണർ ടി. നാരായണൻ, സ്പോർട്സ് കൗൺസിൽ ജില്ലാ അധ്യക്ഷൻ എക്സ്. ഏണസ്റ്റ്, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *