അധ്യാപകരുടെ സാഹിത്യ അഭിരുചിക്കുള്ള 2020 ലെ പ്രൊഫ. ജോസഫ് മുണ്ടശേരി സ്മാരക സാഹിത്യ അവാർഡ് പ്രഖ്യാപിച്ചു. സർഗ്ഗാത്മ സാഹിത്യം, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം എന്നീ മേഖലകളിലെ മികച്ച കൃതികൾക്കാണ് അവാർഡുകൾ നൽകുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ചെയർമാനായ സമിതിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. 10,000 രൂപയും പ്രശസ്തി പത്രവും ശില്പവും ആണ് അവാർഡ്.
വൈജ്ഞാനിക സാഹിത്യത്തിൽ ഡോ.പി. സുരേഷ് (എച്ച്.എസ്.എസ്.റ്റി, ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പാലയാട്, തലശ്ശേരി, കണ്ണൂർ) രചിച്ച ‘പുഴയുടെ ഏറ്റവും താഴെയുള്ള കടവ്’ എന്ന കൃതി തെരഞ്ഞെടുക്കപ്പെട്ടു. സർഗ്ഗാത്മക സാഹിത്യത്തിൽ ഡി. ഷാജി (വൃന്ദാവൻ ഹൈസ്കൂൾ, വ്ളാത്താംകര, നെയ്യാറ്റിൻകര) രചിച്ച ‘ദേശത്തിലെ വിധവയുടെ വീട്’ എന്ന കൃതി തെരഞ്ഞെടുക്കപ്പെട്ടു. ബാലസാഹിത്യത്തിൽ എം. കൃഷ്ണദാസ് (ട്രെയിനർ, ബി.ആർ.സി മണ്ണാർക്കാട്, തെങ്കര, പാലക്കാട്) രചിച്ച ‘സ്കൂൾ കഥകൾ’ എന്ന കൃതിയും തെരഞ്ഞെടുത്തു.