അയല്‍പക്ക വ്യാപാരം പുതിയ കാലഘട്ടത്തിലേക്ക് ഉയര്‍ത്തുന്ന വികെസി പരിവാര്‍ ആപ്പ്

Spread the love

കോഴിക്കോട്: പതിവ് ഓണ്‍ലൈന്‍ വ്യാപാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആളുകളെ നേരിട്ട് കടയിലേക്കെത്തിച്ച് വിപണനം മെച്ചപ്പെടുത്തി അയല്‍പക്ക വ്യാപാരം പ്രോത്സാഹിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ മുന്‍നിര പി യു പാദരക്ഷാ ഉല്‍പ്പാദകരായ വികെസി പ്രൈഡ് പുതിയ മൊബൈല്‍ ആപ്പ് ‘വികെസി പരിവാര്‍’ പുറത്തിറക്കി. ഇടനിലക്കാരെ ഒഴിവാക്കി ഉപഭോക്താക്കളിലേക്ക് ഓണ്‍ലൈനായി നേരിട്ട് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന ‘ഡിടുസി’ മാതൃകയില്‍ നിന്ന് വ്യത്യസ്തമായി നിര്‍മ്മാതാവ് മുതല്‍ ഡീലര്‍, റീട്ടെയ്‌ലര്‍, ഉപഭോക്താവ് എന്നിവരെ ഒരു കുടക്കീഴില്‍ ഉള്‍പ്പെടുത്തി ആപ്പ് അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫൂട്ട് വെയര്‍ ബ്രാന്റ് കൂടിയാണ് വികെസി പ്രൈഡ്. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വ്യാപാരങ്ങളെ ഒരു പ്ലാറ്റ്‌ഫോമില്‍ സാധാരണ കടക്കാര്‍ക്കു വേണ്ടി ബന്ധിപ്പിക്കുന്ന ആപ്പ് വികെസി ബ്രാന്‍ഡ് അംബാസഡര്‍ അമിതാബ് ബച്ചനാണ് അവതരിപ്പിച്ചത്.

ഒരു കടക്കാരന് അവരുടെ 20 കിലോമീറ്റര്‍ പരിധിയിലാണ് ആപ്പിന്റെ സേവനം ലഭ്യമാകുക. അയല്‍പ്പക്ക വ്യാപാരികളേയും ഡീലര്‍മാരേയും ഉപഭോക്താക്കളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ ഉപഭോക്താവിന് തൊട്ടടുത്ത ഷോപ്പിലെ വികെസി ഉല്‍പ്പന്നങ്ങളും മറ്റും മൊബൈലില്‍ പരിശോധിക്കാനും തെരഞ്ഞെടുക്കാനും കഴിയും. ആദ്യഘട്ടത്തില്‍ വികെസി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് ലഭ്യമാകുക. എന്നാല്‍, ഭാവിയില്‍ റീട്ടെയില്‍ ഷോപ്പുകള്‍ക്ക് അവരുടെ മറ്റു ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളും ഈ ആപ്പിലൂടെ വില്‍ക്കാന്‍ അവസരം ലഭിക്കും. ഉപഭോക്താക്കള്‍ക്ക് വെര്‍ച്വലായി കാലില്‍ പാദരക്ഷകള്‍ അണിഞ്ഞ് നോക്കാവുന്ന പുതിയ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയും ഈ ആപ്പില്‍ വൈകാതെ ലഭ്യമാകും. അതിവേഗ ഡെലിവറി, വാഹനയാത്ര ചെയ്യുന്നവര്‍ക്ക് കടയിലേക്കെത്താന്‍ നാവിഗേഷന്‍ സംവിധാനം, റീട്ടെയ്‌ലര്‍മാര്‍ക്ക് മൊത്തവിതരണക്കാരില്‍ നിന്നും, മൊത്തവ്യാപാരികള്‍ക്ക് നിര്‍മ്മാതാവില്‍ നിന്നും നേരിട്ട് പര്‍ച്ചേസ് ചെയ്യാനുള്ള സൗകര്യം തുടങ്ങി നിരവധി സേവനങ്ങള്‍ ആപ്പില്‍ ലഭ്യമാണ്.

ഓണ്‍ലൈന്‍ വ്യാപാരത്തിലെ പതിവില്‍ നിന്ന് വ്യത്യസ്തമായി റീട്ടെയ്ല്‍ ഷോപ്പുകളെ നേരിട്ട് ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്ന ഈ രീതി പരമ്പരാഗത അയല്‍പ്പക്ക വ്യാപാരികള്‍ക്ക് ബിസിനസ് മെച്ചപ്പെടുത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അവസരമൊരുക്കുമെന്ന് വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാഖ് പറഞ്ഞു. പരമ്പരാഗത വിപണന രീതി കൂടുതല്‍ പ്രചരിപ്പിക്കുന്നതിന് അയല്‍പ്പക്ക വ്യാപാരികളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്നതിനാല്‍ ചെറുകിട വ്യാപാരികള്‍ക്ക് ബിസിനസ് മെച്ചപ്പെടുത്താനും പുത്തനൂര്‍ജ്ജം പകരാനും ഈ പ്ലാറ്റ്‌ഫോം ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ കേരളത്തില്‍ ലഭിക്കുന്ന സേവനം ദക്ഷിണേന്ത്യയിലേക്കും, പിന്നീട് രാജ്യത്താകെയും വ്യാപിപ്പിക്കുമെന്നും ഇതിലൂടെ പാദരക്ഷാ വിപണിയെ ഓന്നാകെ ഉയര്‍ത്തി കൊണ്ടുവരികയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭിക്കുന്ന ആപ്പ് ഉടന്‍ തന്നെ ആപ് സ്‌റ്റോറിലും ലഭ്യമാകും.

ഇന്ത്യയിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് താങ്ങാവുന്ന വിലയില്‍ മികച്ച ഗുണമേന്മയുള്ള പാദരക്ഷകള്‍ ആയിരത്തിലേറെ മോഡലുകളിലാണ് വികെസി പ്രൈഡ് വിപണിയിലെത്തിച്ചിരിക്കുന്നത്. ബ്രാന്‍ഡ് അംബാസഡറായി അമിതാഭ് ബച്ചന്റെ വരവും പുതിയ ആപ്പിന്റെ അവതരണവും ബ്രാന്‍ഡിനെ ഇന്ത്യയിലെ സാധാരക്കാരിലേക്ക് വേഗമെത്താനും അയല്‍പ്പക്ക വ്യാപാരികളെ ഊര്‍ജം പകരാനും സഹായിക്കുമെന്നും റസാഖ് പറഞ്ഞു.

ഫോട്ടോ  : ചലച്ചിത്രതാരവും വികെസി ബ്രാന്റ് അംബാഡിഡറുമായ അമിതാഭ് ബച്ചന്‍ വികെസി പരിവാര്‍ ആപ്പ് അവതരിപ്പിക്കുന്നു. വികെസി ഗ്രൂപ്പ് എംഡി വികെസി റസാഖ്, ഡയറക്ടര്‍മാരായ വി. റഫീഖ്, കെ.സി ചാക്കോ എന്നിവര്‍ സമീപം.

Report : Divya Raj.K (Account Manager)

Author

Leave a Reply

Your email address will not be published. Required fields are marked *