കുട്ടികള്‍ക്കായി പ്രത്യേക കോവാക്സിന്‍ സെഷന്‍ വ്യാഴാഴ്ച (ജനുവരി 13)

തിരുവനന്തപുരം ജില്ലയില്‍ 15 വയസു മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രത്യേക കോവാക്സിന്‍ സെഷന്‍ വ്യാഴാഴ്ച (ജനുവരി 13) നടക്കും.

വിദ്യാഭ്യാസസ്ഥാപന അധികൃതര്‍ തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെട്ട് വാക്സിന്‍ നല്‍കുന്നതിനുള്ള സമയം നിശ്ചയിച്ച് കുട്ടികളെ ആരോഗ്യസ്ഥാപനത്തില്‍ എത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു.

വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ആസൂത്രണം ചെയ്തിരിക്കുന്ന വാക്സിനേഷന്‍ പ്രക്രിയയില്‍ എല്ലാവരും പരമാവധി സഹകരിക്കണമെന്നും ജില്ലയില്‍ കോവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ 15 വയസു മുതല്‍ 18 വയസു വരെ പ്രായമുള്ള എല്ലാ കുട്ടികളും വാക്സിനേഷന്‍ സ്വീകരിച്ചുവെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പാണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published.